പശ്ചിമേഷ്യയിൽ സമാധാനനീക്കങ്ങൾ പാളിയതും വെടിനിർത്തൽ ധാരണ നീട്ടില്ലെന്ന യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും ആഗോള സാമ്പത്തിക രംഗത്ത് കടുത്ത ആശങ്ക പടർത്തുന്നു. ഹോർമുസ് ചർച്ചകളുടെ പേരിൽ ഒമാനെതിരെ ട്രംപ് നടത്തിയ ബോംബാക്രമണ ഭീഷണിയും എണ്ണവില കുതിച്ചുയരാൻ കാരണമായി.

ഇതേത്തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 91.34 ഡോളറായും ഡബ്ല്യുടിഐ ക്രൂഡ് 85.13 ഡോളറായും ഉയർന്നു. എണ്ണവിലയിലെ വർധന പണപ്പെരുപ്പ ഭീതി വർധിപ്പിച്ചതോടെ യുഎസ്, യൂറോപ്യൻ, ഏഷ്യൻ ഓഹരി വിപണികൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇതിന്റെ പ്രതിഫലനമെന്നോണം ഇന്ത്യൻ വിപണികളായ സെൻസെക്സും നിഫ്റ്റിയും ഗിഫ്റ്റ് നിഫ്റ്റിയും ഇന്ന് കനത്ത നഷ്ടത്തിൽ വ്യാപാരം തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *