വാഷിങ്ടൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ മേൽ അമേരിക്കയ്ക്ക് പൂർണമായ നിയന്ത്രണമുണ്ടെന്നും ഇറാന്റെ സമ്പദ്വ്യവസ്ഥ പൂർണമായും തകർന്നടിഞ്ഞുവെന്നുമുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ നയതന്ത്ര-സൈനിക പോരാട്ടം കൂടുതൽ രൂക്ഷമാകുന്നു.
ഇറാറുമായി സമാധാന ചർച്ചകൾക്ക് അമേരിക്ക ശ്രമിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ ട്രൂത്ത് സോഷ്യലിലൂടെ നിഷേധിച്ച ട്രംപ്, ചർച്ചകളിൽ തനിക്ക് താല്പര്യമില്ലെന്നും നിലവിലെ ഉപരോധവും സൈനിക നീക്കങ്ങളും അമേരിക്കയ്ക്ക് അനുകൂലമാണെന്നും വ്യക്തമാക്കി.
എന്നാൽ ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞ ഇറാൻ, കടലിടുക്കിന്റെ നിയന്ത്രണം തങ്ങളുടെ കൈകളിൽ ഭദ്രമാണെന്നും അമേരിക്കൻ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിക്കുമെന്നും പ്രഖ്യാപിച്ചു. ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ താൽക്കാലിക വെടിനിർത്തലിനുള്ള സാധ്യതകൾ പൂർണ്ണമായി മങ്ങുകയും ആഗോള എണ്ണ വിപണിയിൽ ആശങ്ക വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്

