സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം കടുക്കുന്നതിനിടെയാണ് സർക്കാരിന്റെ ഈ നിർണായക നീക്കം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങളിൽ കൃത്യമായ അന്വേഷണത്തിന് ആവശ്യമായ തെളിവുകളുണ്ടോയെന്ന് സർക്കാരും വിജിലൻസും വിശദമായി പരിശോധിക്കും. എന്നാൽ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടലാണ് കേന്ദ്രം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വിഷയത്തെ പ്രതിരോധിക്കാനാണ് സിപിഐഎം തീരുമാനം.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ തീരുമാനിച്ചാൽ കേസ് നിയമപരമായി ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ നേതാവും മുതിർന്ന നേതാക്കളും ലക്ഷ്യമിടുന്നത്. അതിനാൽത്തന്നെ എ.ജിയുടെ നിയമോപദേശം കേസിന്റെ ഭാവിയിൽ അതിനിർണായകമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *