ഭർതൃവീട്ടിലെ മാനസിക സംഘർഷങ്ങളും ഒപ്പം പ്രസവാനന്തര വിഷാദ രോഗവും (Postpartum Depression) കൊലപാതകത്തിന് വഴിവെച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ മലയിൻകീഴ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. നാലാം വിവാഹവാർഷിക ദിനത്തിൽത്തന്നെ അരങ്ങേറിയ ഈ ദാരുണ സംഭവം പ്രദേശവാസികളെ വലിയ ആഘാതത്തിലാഴ്ത്തിയിട്ടുണ്ട്.
ക്രൂരകൃത്യത്തിനു ശേഷം അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ക്രിസ്റ്റി അറിയിച്ചതിനെ തുടർന്ന് ഇവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ക്രിസ്റ്റിയുടെ ആരോഗ്യാവസ്ഥ മെച്ചപ്പെട്ട ശേഷം കൂടുതൽ ചോദ്യംചെയ്യൽ നടത്താനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് പൊലീസിന്റെ തീരുമാനം.

