തൊഴിൽ നിബന്ധനകൾ പരിഷ്കരിക്കുന്നതിലും ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ അനുവദിക്കുന്നതിലും കേന്ദ്രസർക്കാർ പുലർത്തുന്ന അനങ്ങാപ്പാറ നയത്തിനെതിരെ ബാങ്ക് യൂണിയനുകൾക്കിടയിൽ പ്രതിഷേധം പുകയുകയാണ്. പ്രധാന ഉത്സവ സീസണുകളിലും മാസാവസാനങ്ങളിലും തുടർച്ചയായി ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടുന്നത് വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കും.
ഐബിഎ അംഗീകരിച്ച നിർദ്ദേശങ്ങൾ പോലുമ നടപ്പിലാക്കാൻ സർക്കാർ മടിക്കുന്നത് ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ടെന്നും, ഒക്ടോബർ 15-ലെ ലേബർ കമ്മിഷണറുമായുള്ള യോഗത്തിലും അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനുമാണ് യുഎഫ്ബിയുവിന്റെ തീരുമാനം.

