Author: mariya abhilash

കന്യാസ്ത്രീകളുടെ അറസ്റ്റിലെ പ്രതികരണം സഭയെ പ്രതിരോധത്തിലാക്കി

കൊച്ചി: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസ്ഫ് പാംപ്ലാനിക്കെതിരെസിറോ മലബാർ സഭ മെത്രാൻ സിനഡിലെ ഒരു വിഭാഗം രംഗത്ത്.ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ പാംപ്ലാനിയുടെ പ്രതികരണം സഭയെ പ്രതിരോധത്തിൽ ആക്കിയെന്ന് വിമർശനം. സിനഡ് സെക്രട്ടറി, എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല എന്നിവയിൽ നിന്ന്…

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും…

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം കേരളതീരം വരെ ന്യൂനമർദപാത്തി

ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദം. ആന്ധ്രാ ഒഡിഷ തീരത്തിന് മുകളിലാണ് രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ചൊവ്വാഴ്ച രാവിലെയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയിൽ പ്രവേശിച്ചേക്കും. വിദർഭയ്ക്ക് മുകളിൽ മറ്റൊരു ന്യൂനമർദം കൂടി സ്ഥിതി ചെയ്യുന്നുണ്ടെന്ന്…

ഇന്ത്യക്കും പാകിസ്ഥാനും മേലെ ഒരു കണ്ണ് എപ്പോഴുമുണ്ട് വെടിനിര്‍ത്തല്‍ എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാമെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയും സമാനമായ…

ഡിവോഴ്‌സ് ചെയ്ത് രണ്ട് പേരും സന്തോഷത്തോടെ ജീവിക്കൂ

നടി മഞ്ജു പിള്ളയും ക്യാമറപേഴ്‌സണും സംവിധായകനുമായ സുജിത്ത് വാസുദേവും ഏറെ നാളത്തെ വിവാഹജീവിതത്തിന് ശേഷം അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു.ഇപ്പോള്‍ മകള്‍ ദയ സുജിത്ത് മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ചും അതിനെ താന്‍ പിന്തുണച്ചതിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. മാതാപിതാക്കള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചപ്പോള്‍ താന്‍ ആണ്…

വാഹനാപകടത്തിൽ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം

പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനെപ്പം സ്കൂളിൽ പോകുന്നതിനിടെയാണ്…

വേടന് എതിരെ വീണ്ടും പരാതി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് 2 യുവതികൾ

തിരുവനന്തപുരം ∙ റാപ് ഗായകൻ വേടന് (ഹിരൺദാസ് മുരളി) എതിരെ വീണ്ടും പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി 2 യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം.2020ലാണ് സംഭവമെന്നാണ്…

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ല

സിഐഎസ്എഫ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെയും നാല് വയസുകാരൻ മകനെയും കാണാനില്ലെന്ന് പരാതി. റൂമി ദേവിദാസ് (30) മകൻ പ്രിയാനന്ദ് ദേവദാസ് (4) എന്നിവരെയാണ് കാണാതായത്. അസം സ്വദേശികളായ ഇവർ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിലാണ് താമസിക്കുന്നത്

മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

മഹാരാഷ്ട്ര ഗവര്‍ണര്‍ സിപി രാധാകൃഷ്ണനെ പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമായി ജെപി നദ്ദയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.നരേന്ദ്ര മോദി അമിത് ഷാ, ജെപി നദ്ദ, രാജ്‌നാഥ് സിങ് എന്നിവരുള്‍പ്പെടെ ബിജെപി ആസ്ഥാനത്ത് നടത്തിയ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. തമിഴ്‌നാട്ടില്‍ നിന്നുള്ള…

അദാനിയെയും അംബാനിയെയും സഹായിക്കാൻ ബിഹാറിലെ 65 ലക്ഷം വോട്ടുകൾ വെട്ടി

പാട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്ന് തുടങ്ങിയ 16 ദിവസം നീണ്ടുനില്‍ക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. പുതിയതായി ചേര്‍ത്ത…