Author: mariya abhilash

മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല; എതിര്‍പ്പുമായി കുക്കി സംഘടനകള്‍

മണിപ്പുരിൽ ഈസ്റ്ററിന് അവധിയില്ല. ശനിയും ഞായറും പ്രവൃത്തി ദിനമാക്കി. ഗവർണറുടെ നിർദേശപ്രകാരം ഉത്തരവിറക്കി. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. സർക്കാർ ഓഫീസുകളും പൊതുമേഖല സ്ഥാപനങ്ങളും പ്രവർത്തിക്കും. കുക്കി സംഘടനകൾക്ക് ഗവർണറുടെ തീരുമാനത്തിൽ എതിർപ്പുണ്ട്

പക്ഷികൾക്കും ജീവജാലങ്ങൾക്കും കരുതല്‍; കുടിനീര്‍ നല്‍‌കുന്ന നന്മ

ആലപ്പുഴ കഞ്ഞിക്കുഴിയിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും കുടിവെള്ളമൊരുക്കി നൻമയുടെ കരുതൽ. കുടുംബശ്രീ പ്രവർത്തകരാണ് വീട്ടുപരിസരങ്ങളിലും കാവുകളിലും കുടിനീർ പാത്രങ്ങൾ സ്ഥാപിച്ചത്. കൊടുംവേനലിൽ പക്ഷികൾക്കും ജീവജാലങ്ങൾക്കും സ്വാഭാവിക ദാഹജലം ലഭിക്കാത്ത സാഹചര്യത്തിലാണ് ആലപ്പുഴ കഞ്ഞിക്കുഴിയിലെ കുടുംബശ്രീ അംഗങ്ങൾ കരുതലൊരുക്കിയയത്. പഞ്ചായത്തിലെ പതിനെട്ടുവാർഡുകളിലെ മുന്നൂറ്റി തൊണ്ണൂറ്റിയഞ്ച്…

കോടികൾ ചെലവാക്കി; എന്നിട്ടും പ്രയോജനമില്ലാതെ തോട്ടപ്പള്ളി മൽസ്യബന്ധന തുറമുഖം

കോടികകോടികൾ ചെലവഴിച്ചു നിർമിച്ച ആലപ്പുഴ തോട്ടപ്പള്ളിയിലെ മൽസ്യബന്ധന തുറമുഖംകൊണ്ട് മൽസ്യത്തൊഴിലാളികൾക്ക് പ്രയോജനമില്ലാതായി പൊഴിമുഖത്ത് മണലടിഞ്ഞു കയറിയതിനാൽ വലിയ വള്ളങ്ങൾക്ക് തുറമുഖത്ത് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞയാഴ്ച തോട്ടപ്പള്ളിക്കടുത്ത പുറക്കാട്, പുന്തല ഭാഗങ്ങളിൽ കടൽ ഉൾവലിഞ്ഞപ്പോൾ വലിയ വള്ളങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ…

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്; ആനവായില്‍ വൈദ്യുതിയെത്തി

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി വനത്തിലെ ആനവായ് വിദൂര ഗോത്ര ഊരിൽ വൈദ്യുതി വിളക്ക് തെളിഞ്ഞു. ആറരക്കോടി ചെലവില്‍ ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതിയെത്തിച്ചത്. പട്ടികവർഗ വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി.മുക്കാലിയില്‍ നിന്നും 12 കിലോമീറ്റർ അകലെ സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നാണ് കുറുമ്പ…

മാസപ്പടിയില്‍ ഇ.ഡി. അന്വേഷണം;കേസ് റജിസ്റ്റര്‍ ചെയ്ത് കൊച്ചി യൂണിറ്റ്

കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണം നടത്തും. കൊച്ചി യൂണിറ്റാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. എസ്.എഫ്.ഐ.ഒ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നീക്കംഅതേസമയം ഇ.ഡിയുടെ അന്വേഷണത്തില്‍ താന്‍ അമിതാവേശം കാണിക്കുന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു നേരത്തെ കേസ്…

ബെന്യാമിനോടുള്ള സ്നേഹവും ആദരവും; ആടുജീവിതം പകർത്തി എഴുത്തി ശിവജി

ബെന്യാമിന്റെ ആടുജീവിതം ബ്ലെസി സിനിമയാക്കി പുറത്തിറങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ അതെ പുസ്തകം കൈ കൊണ്ട് പകർത്തി എഴുത്തിയിരിക്കുകയാണ് കണ്ണൂർ പാനൂർ സബ് ട്രഷറിയിലെ സീനയർ അക്കൗണ്ടന്റ് ശിവജി. ബെന്യാമിനോടുള്ള സ്നേഹവും ആദരവുമാണ് ആടുജീവിതത്തിന്റെ സിനിമ പോസ്റ്ററടക്കം ഉൾപ്പെടുത്തി…

തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി; ഗില്ലിന് 12 ലക്ഷം രൂപ പിഴ

ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരായ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സിന് മറ്റൊരു തിരിച്ചടി കൂടി. കുറഞ്ഞ ഓവര്‍ നിരക്കിന് ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ വിധിച്ചു. ഐപിഎല്‍ പതിനേഴാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ലഭിച്ച ആദ്യ…

എല്‍ഡിഎഫ് മന്ത്രിയാണെന്ന് ഓര്‍മ വേണം; ഗണേഷിനെതിരെ സമരവുമായി സി.ഐ.ടി.യു

ഡ്രൈവിങ് സ്കൂള്‍ പരിഷ്കാരങ്ങളില്‍ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ സി.ഐ.ടി.യു. എല്‍ഡിഎഫിന്‍റെ മന്ത്രിയാണെന്ന് ഓര്‍മ വേണമെന്നും മന്ത്രിയെ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ സി.ഐ.ടി.യുവിന്‍റെ സമരം. മന്ത്രിയെ നിയന്ത്രിച്ചില്ലെങ്കില്‍ തൊഴിലാളികള്‍ വിചാരിച്ചാല്‍ നിയന്ത്രിക്കാനാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മൂന്നുഘട്ടങ്ങളായി സമരം തുടരുമെന്നും മൂന്നാം ഘട്ടത്തില്‍…

സൈബര്‍ അറ്റാക്കോ? മൂന്നാം ലോക യുദ്ധമോ? കപ്പലിടിച്ച് പാലം തകര്‍ന്നതില്‍ ദുരൂഹത!

അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലത്തില്‍ ഇടിച്ചുണ്ടായ അപകടത്തിലേക്ക് നയിച്ച കാരണം തേടുകയാണ് ലോകം. എഞ്ചിന്‍ തകരാര്‍, സ്റ്റിയറിങ് തകരാര്‍, മറ്റ് മാനുഷികമായ പിഴവുകള്‍ അപകടത്തിലേക്ക് നയിച്ചുണ്ടാവാം എന്ന അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അപകടത്തിന് പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന വാദങ്ങളും ശക്തമായി…

സ്വപ്ന സാക്ഷാത്കാരം; കലാമണ്ഡലത്തില്‍ പുതുചരിത്രം കുറിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

ആർ.എൽ.വി രാമകൃഷ്ണന്റെ മോഹിനിയാട്ടം തൃശൂർ ചെറുതുരുത്തി കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ അരങ്ങേറി. ഏറെക്കാലമായി മനസിലുണ്ടായിരുന്ന സ്വപ്നം യാഥാർഥ്യമായെന്ന് രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ആദ്യമായി ഒരു പുരുഷൻ മോഹിനിയാട്ടം അവതരിപ്പിച്ചു. അതിനുള്ള അവസരം ലഭിച്ചത് ആർ.എൽ.വി രാമകൃഷ്ണനായിരുന്നു. മുമ്പെങ്ങും മോഹിനിയാട്ടം ആസ്വദിക്കാൻ ഇത്രയും…