Category: News

ട്രംപിനോടും യുഎസിനോടും നന്ദിയുണ്ടേ യുക്രെയ്ൻ ഒരിക്കലും യുദ്ധം ആഗ്രഹിച്ചിട്ടില്ലെന്ന് വൊളോഡിമിർ സെലെൻസ്കി

കീവ്∙ യുഎസിനോടും പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും നന്ദിയുള്ളവരാണ് യുക്രെയ്ൻ എന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് യാതൊരു നന്ദിയും കാണിച്ചില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് വൊളോഡിമിർ സെലൻസ്കിയുടെ മറുപടി. യുക്രെയ്ൻ…

നന്ദിയില്ലെന്ന് ട്രംപ് യുക്രെയ്നും യൂറോപ്പിനുമെതിരെ കടന്നാക്രമണം

റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളോട് യുക്രെയ്ന് ഒട്ടും നന്ദിയില്ലെന്ന കടുത്ത വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇപ്പോഴും റഷ്യൻ എണ്ണ വാങ്ങുന്ന യൂറോപ്യൻ രാഷ്ട്രങ്ങളുടെ നിലപാടിനെയും ട്രംപ് വിമർശിച്ചു. യുഎസിലും യുക്രെയ്നിലും ശക്തമായ ഭരണകൂടമാണ് ഉണ്ടായിരുന്നതെങ്കിൽ ഈ…

കോട്ടയത്ത് മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ മുന്‍ നഗരസഭ അംഗവും മകനും ചേര്‍ന്ന് കുത്തിക്കൊന്നു. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കല്‍ ഹൗസില്‍ ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. വി കെ അനില്‍കുമാറും മകൻ അഭിജിത്തും ചേര്‍ന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനില്‍കുമാറിന്റെ മകന്‍…

ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൊല്ലം: കിളികൊല്ലൂരില്‍ ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലക്കടിച്ചു കൊന്നു. ഇടത്തിങ്കലില്‍ വീട്ടില്‍ മധുസൂദന പിള്ളയാണ് ഭാര്യ കവിത(46)യെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാലക്കാട് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മരുത പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എല്‍ഡിഎഫ് കെട്ടിയ ഓഫീസില്‍ തൂങ്ങി…

സൗദിയിൽ വൻ അഗ്നിബാധ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചു

ദമാം ∙ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ അൽ സൂഖ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന സൂഖിൽ വൻ അഗ്നിബാധ. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ കടകൾ കത്തിനശിച്ചതായിട്ടാണ് പ്രാഥമിക വിവരം. കൂടുതൽ കെട്ടിടങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും പടർന്നുപിടിക്കുന്നതിനു മുമ്പ് സിവിൽ ഡിഫൻസ് സംഘങ്ങൾ എത്തി…

കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച വേണുവിന്റെ ഭാര്യ

തിരുവനന്തപുരം: വേണുവിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യ. മോഴിയെടുപ്പ് നീട്ടി വയ്ക്കുന്നത് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു. സംഭവത്തില്‍ കുടുംബം കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാല്‍ ആരും ഉപദ്രവിക്കില്ലെന്നും…

രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷം എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി

പത്തനംതിട്ട: മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ. പത്മകുമാറിനെ വെട്ടിലാക്കി മുൻ ബോർഡ് അംഗങ്ങളുടെ മൊഴി. ദേവസ്വം രേഖ തിരുത്തിയത് അംഗങ്ങള്‍ ഒപ്പിട്ട ശേഷമാണെന്നും തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തില്‍ സ്വര്‍ണം പൂശാനുള്ള തീരുമാനം അട്ടിമറിച്ചെന്നും 2019ലെ ബോര്‍ഡ് അംഗങ്ങള്‍…

ഇതാണ് ജനാധിപത്യം ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട് മംദാനിയുടെയും ട്രംപിന്റെയും കൂടിക്കാഴ്ചയില്‍ ശശി തരൂര്‍

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ന്യൂയോര്‍ക്ക് നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. തെരഞ്ഞെടുപ്പ് സമയത്തെ തര്‍ക്കങ്ങളൊക്കെ മറന്ന് രാജ്യത്തിനുവേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്ന് തരൂര്‍ പറഞ്ഞു.ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ്…

കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

ന്യൂഡല്‍ഹി: ദുബായില്‍ എയര്‍ ഷോയ്ക്കിടെ അപകടത്തില്‍ കൊല്ലപ്പെട്ട വിങ് കമാന്‍ഡറുടെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന് ജീവന്‍ നഷ്ടമായത്. ഉച്ചയോടെ നമാംശ് സ്യാലിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും.ഹിമാചൽ പ്രദേശില്‍ നിന്നുള്ള…