Category: News

ഇറാൻ യുദ്ധം അവസാനിക്കുന്നു? ട്രംപിന്റെ നിർണ്ണായക നീക്കം

ലക്ഷ്യങ്ങള്‍ ഏകദേശം പൂര്‍ത്തിയായതായും ഇറാനിലെ സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.ഇറാന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മൂസ് കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങള്‍…

ലോകത്തെ വിറപ്പിക്കുന്ന മിസൈൽ കരുത്ത്; ഏതാണ് ഈ രാജ്യം

യുദ്ധരംഗത്ത് ഇന്ന് മിസൈലുകളാണ് നിർണ്ണായക ശക്തി. നിമിഷങ്ങൾക്കുള്ളിൽ ശത്രുരാജ്യങ്ങളെ തകർക്കാനും കൃത്യമായ ലക്ഷ്യങ്ങൾ ഭേദിക്കാനും ഇവയ്ക്ക് സാധിക്കുന്നു. ലോകത്ത് പല രാജ്യങ്ങളും മിസൈൽ കരുത്ത് വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഈ വിഭാഗത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം റഷ്യയാണ്. ഏറ്റവും കൂടുതൽ മിസൈലുകൾ ആയുധപ്പുരയിലുള്ള…

യുദ്ധം നിർത്താൻ ട്രംപ്: ലക്ഷ്യം പൂർത്തിയായെന്ന് പ്രഖ്യാപനം

ഇറാന്റെ ആയുധശേഖരവും പ്രതിരോധ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യം പൂർത്തിയായെന്നും, അതിനാൽ സൈനിക നടപടികൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നതായും ട്രംപ് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങൾ ബന്ധപ്പെട്ട രാജ്യങ്ങൾ തന്നെ പരിഹരിക്കണമെന്നും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പാക്കിയെന്നും…

യുദ്ധം അവസാനിക്കുന്നു; പ്രഖ്യാപനവുമായി ട്രംപ്

ഇറാന്റെ മിസൈൽ ശേഷിയും പ്രതിരോധ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യം പൂർത്തിയാകാറായെന്നും, അതിനാൽ പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ വ്യോമ-നാവിക സേനകളെ ഇല്ലാതാക്കുന്നതിൽ വിജയിച്ചതായും ട്രംപ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ…

ഖത്തർ LNG പ്ലാന്റിന് ഇറാൻ ഭീഷണി ഇന്ത്യക്ക് ആശങ്ക

ഖത്തറിലെ റാസ് ലഫാൻ, മെസൈയീദ് എൽഎൻജി പ്ലാന്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തറിന്റെ പ്രകൃതിവാതക ശേഖരത്തിന്റെ 17% തകർക്കപ്പെട്ടു. ഇത് പുനഃസ്ഥാപിക്കാൻ 5 വർഷം വരെ എടുത്തേക്കാമെന്നും പ്രതിവർഷം 12.8 ദശലക്ഷം ടൺ വിതരണം തടസ്സപ്പെടുമെന്നും ഖത്തർ അറിയിച്ചു. ലോകത്തെ…

‘നാറ്റോ വെറും പേപ്പർ ടൈഗർ, ഭീരുക്കളെ നിങ്ങളെ ഓർത്തുവെക്കും സഖ്യരാജ്യങ്ങൾക്കെതിരെ ട്രംപ്

നാറ്റോ അംഗരാജ്യങ്ങളെ ‘ഭീരുക്കൾ’ എന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നീക്കത്തിൽ യുഎസിനെ പിന്തുണക്കാത്തതിനെത്തുടർന്നാണ് ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. അമേരിക്കയില്ലാതെ നാറ്റോ വെറും ‘പേപ്പർ ടൈഗർ’ ആണെന്നും ആണവശക്തിയായ ഇറാനെ തടയാനുള്ള പോരാട്ടത്തിൽ…

ഇറാൻ സൈനിക വക്താവ് കൊല്ലപ്പെട്ടു; പ്രീമിയം പെട്രോൾ വില കൂടി

സൗദിയിൽ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: റിയാദിലുണ്ടായ മിസൈൽ/ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു. ഐആർജിസി വക്താവ് കൊല്ലപ്പെട്ടു: ഇറാൻ റവല്യൂഷണറി ഗാർഡ്സ്വക്താവ് അലി മുഹമ്മദ് നൈനി യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മസൂദ് അസ്ഹർ ഗുരുതരാവസ്ഥയിൽ: ജയ്ഷെ മുഹമ്മദ്…

ഖാർഗ് ലക്ഷ്യമിട്ട് ട്രംപ്; ഇറാന് കടുത്ത തിരിച്ചടി നൽകാൻ അമേരിക്ക

കടലിൽ ഇറാൻ ശക്തമായ വെല്ലുവിളി ഉയർത്തുന്നതിനിടെ, ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിനെ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് നാവികസേനയുടെ മുങ്ങിക്കപ്പൽ വേട്ട ഫലപ്രദമാകാത്തത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും, ഖാർഗ് ദ്വീപിന് മേൽ നിയന്ത്രണം സ്ഥാപിക്കാനോ ഉപരോധിക്കാനോ ഉള്ള നീക്കത്തിലാണ്…

യുഎഇയ്ക്ക് ട്രംപിന്റെ പൂർണ പിന്തുണ; പരമാധികാര ലംഘനങ്ങളെ അപലപിച്ചു

യുഎഇയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഫോണിൽ വിളിച്ച ട്രംപ്, സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.…

സൗദിക്ക് നേരെയുള്ള ഡ്രോൺ ആക്രമണം തകർത്തു

സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ ഡ്രോൺ ആക്രമണശ്രമം പ്രതിരോധ സേന തകർത്തു. ഇതിനിടെ, യുഎഇ പ്രസിഡന്റുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തുകയും യുഎഇയിൽ ഹിസ്ബുല്ല അംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെരുന്നാൾ ദിനത്തിൽ സമാധാനത്തിനായി പ്രത്യാശ പ്രകടിപ്പിച്ച സൽമാൻ…