Category: News

ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി കളയുമെന്ന് ബിഎൽഒമാരെ ഭീഷണിപ്പെടുത്തുന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബൂത്ത് ലെവൽ ഓഫീസർമാരുടെ ആത്മഹത്യയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണവുമായി രാഹുൽ ഗാന്ധി. ഒബിസി വോട്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുത്തുമെന്ന് ബിഎൽഒമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് രാഹുൽ ആരോപിച്ചു. സമ്മർദം താങ്ങാനാവാതെ ബിഎൽഒമാർ ആത്മഹത്യ ചെയ്യുകയാണ്. എസ്‌ഐആറിന്റെ പേരിൽ ദലിത്, പിന്നാക്ക,…

ശബരിമല സ്വര്‍ണപാളി കേസ് പോറ്റി ശബരിമലയില്‍ പ്രവര്‍ത്തിച്ചത് തന്ത്രി കണ്ഠര് രാജീവരുടെ ആളായി പത്മകുമാറിന്റെ മൊഴി

പത്തനംതിട്ട: ശബരിമല സ്വര്‍ണ പാളി കേസില്‍ നിര്‍ണായക മൊഴിയുമായി അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചതും എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതും തന്ത്രി കണ്ഠര് രാജീവരാണെന്ന് പത്മകുമാര്‍ എസ്.ഐ.ടിക്ക് മൊഴി നല്‍കി. പോറ്റിയെ വിശ്വസിച്ചതും…

പൃഥ്വിരാജിനെ നമിക്കുന്നു മറ്റൊരു അഭിനേതാവാണെങ്കില്‍ എനിക്കതിന് പറ്റില്ല ഷമ്മി തിലകന്‍

സമ്മിശ്ര പ്രതികരണങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ വിലായത്ത് ബുദ്ധ. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷമ്മി തിലകനാണ്. ഭാസ്‌കരന്‍ മാസ്റ്റര്‍ എന്ന രാഷ്ട്രീയക്കാരനായാണ് അദ്ദേഹം സിനിമയില്‍ എത്തിയിരുന്നത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക്…

ആ മൃഗം വലിയ വില നല്‍കേണ്ടി വരും വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പില്‍ പ്രതികരിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപമുള്ള ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അക്രമി വലിയ വില നല്‍കേണ്ടിവരുമെന്ന് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ താനും പ്രസിഡന്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാവരും പരിക്കേറ്റ നാഷണല്‍ ഗാര്‍ഡുകള്‍ക്കൊപ്പമാണെന്നും ട്രംപ് പറഞ്ഞു.അതേസമയം…

മകളോട് തിരിച്ചുവരാൻ പറഞ്ഞതാണ് ഷാരോൺ കഞ്ചാവ് കേസിലെ പ്രതി അവനെ പേടിയായിരുന്നു നിരന്തരം ഭീഷണി

തൃശൂർ∙ ‘‘ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’’– ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസ് പറയുന്നു. ഇന്നലെ വൈകിട്ട് 4ന് വീടിന് പിറകിലെ കോൺക്രീറ്റ് കാനയിലാണ് അർച്ചനയുടെ…

ലാലു കുടുംബത്തിന്റെ 10 സർക്കുലർ റോഡ് കോട്ട തകരുന്നു രണ്ടു പതിറ്റാണ്ടിന് ശേഷം ബംഗ്ലാവ് സർക്കാർ തിരിച്ചെടുക്കുന്നു

പട്‌ന: രണ്ട് പതിറ്റാണ്ടായി ലാലു പ്രസാദ് യാദവ് കുടുംബം കൈവശം വെച്ചിരുന്ന 10 സർക്കുലർ റോഡ് ബംഗ്ലാവ് തിരികെയെടുക്കാൻ നീക്കം തുടങ്ങി ബിഹാർ സർക്കാർ. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് ബിഹാർ സാക്ഷിയാവുന്നത്. ലാലു കുടുംബത്തിൻ്റെ രാഷ്ട്രീയ സിരാകേന്ദ്രമായി…

തരൂരിന് കോൺഗ്രസിൽ നിന്നും പോവാം രക്തസാക്ഷി പരിവേഷം കിട്ടുമെന്ന് കരുതേണ്ട രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: ശശി തരൂരിന് കോൺഗ്രസിൽ നിന്നും പുറത്തുപോകാമെന്നും രക്തസാക്ഷി പരിവേഷത്തോടെ പാർട്ടി വിടാമെന്ന് കരുതേണ്ടെന്നും അതിന് കോൺഗ്രസ് തയ്യാറല്ലെന്നും എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ. ബീഹാർ തെരഞ്ഞെടുപ്പിലും അതിന് ശേഷവും കോൺഗ്രസിനെയും രാഹുൽഗന്ധിയേയും വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പുകഴ്ത്തിയ ശശി…

ശബരിമല സ്വർണക്കൊള്ള കേസ് എ. പത്മകുമാർ എസ്ഐടി കസ്റ്റഡിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. കൊല്ലം വിജിലൻസ് കോടതിയുടെടേതാണ് ഉത്തരവ്. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നാളെ വൈകിട്ട് വരെയാണ് കസ്റ്റഡി കാലാവധി.പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതിന്…

ഫ്രാൻസിസ് മാർപാപ്പയുടെ വാഹനം മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്കായി ഇനി ഗസ്സയിലെ കുഞ്ഞുങ്ങൾക്കായി ഓടിയെത്തും

ബെത്‌ലഹേം: ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ച ‘പോപ്പ്മൊബൈല്‍’ എന്ന വാഹനം ഗസ്സയിലെ കുഞ്ഞുങ്ങൾക്കുള്ള മരുന്നും കരുതലുമായി ഓടിയെത്തും. 2014ൽ ബെത്‌ലഹേം സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ഉപയോഗിച്ച വാഹനമാണ് സഞ്ചരിക്കുന്ന ആശുപത്രിയായി രൂപം മാറി, ഗസ്സയ്ക്കുള്ള സ്‌നേഹോപഹാരമാക്കുന്നത്.ദിവസം 200 കുട്ടികളെ ചികിത്സിക്കാനാകും. കാത്തലിക് സംഘടനയായ…

ഫ്രാൻസുമായി ചേർന്ന് ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ, കരാർ ഒപ്പുവച്ചു ഹാമർ മിസൈലുകൾ റഫാൽ വിമാനങ്ങളിൽ ഘടിപ്പിക്കും

ന്യൂഡൽഹി ∙ ഫ്രാൻസുമായി ചേർന്ന് വായുവിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഹാമർ മിസൈലുകൾ നിർമിക്കാൻ ഇന്ത്യ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (ബെൽ) ഫ്രഞ്ച് കമ്പനി സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും (സെഡ്) സംയുക്തമായാണു ഹൈലി അജൈൽ മോഡുലാർ മ്യൂട്ടേഷൻ…