Category: News

യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങണം യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ

കോട്ടയം: പി ജെ കുര്യന് പിന്നാലെ യൂത്ത് കോൺഗ്രസിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. യുവനേതാക്കൾ റീൽസിൽ നിന്ന് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കണമെന്നും രാജകൊട്ടാരത്തിൽ കുബേരന്മാർ ഇരുന്ന് പ്രജകളെ നീട്ടിക്കാണുന്നതുപോലെ ജനാധിപത്യത്തിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ജനങ്ങൾക്കിടയിലാകണം നേതാക്കളുടെ അടിത്തറയെന്നും…

നിമിഷപ്രിയയുടെ മോചനം യമനിലേക്ക് പ്രതിനിധിയെ അയക്കാന്‍ നീക്കം

കോഴിക്കോട്: വധശിക്ഷ കാത്ത് യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായിനിര്‍ണ്ണായക ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. യമനിലേക്ക് പ്രതിനിധിയെ അയക്കാനാണ് നീക്കം.വധശിക്ഷ ഒഴിവാക്കാനുള്ള അവസാന വട്ട ശ്രമങ്ങള്‍ യമനില്‍ തുടരവെയാണ് പ്രതിനിധികളെ അയക്കാനും തീരുമാനിക്കുന്നത്. ആശവഹമായ പുരോ?ഗതിയാണ്…

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചു ആലപ്പുഴയിൽ വയോധികയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കൊമ്മാടി ബൈപ്പാസിന് സമീപം കാറിടിച്ച് വയോധിക മരിച്ചു. കൊമ്മാടി സ്വദേശി സതീഷാണ്(61) മരിച്ചത്.റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു സംഭവം. കൊല്ലത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്

യുവതി അടക്കം 4 പേർ പിടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന പിടിച്ചെടുത്തത് മാരക ലഹരിമരുന്ന്

കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.…

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു, സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14…

കൊച്ചിയിലെത്തിയ കണ്ടെയ്​നര്‍ ലോറിയില്‍ കവര്‍ച്ചാസംഘം പിടികൂടി പൊലീസ്

കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിച്ച കവര്‍ച്ചാസംഘം കൊച്ചിയില്‍ പിടിയില്‍. നെട്ടൂരില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടിയത്. പിടിയിലായ മൂന്നാമന്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടിയിലായവര്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് നിഗമനം. കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍…

ശക്തിയിലൂടെ മാത്രമേ സമാധാനം നേടാൻ കഴിയൂ; റഷ്യക്ക് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

കീവ്: റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ​ഡോണള്‍ഡ് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡ‍ൻ്റ് വൊളോഡിമിർ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു. കീവിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ്…

പെരുമ്പാവൂർ ഓൺലൈൻ ലോൺ തട്ടിപ്പു കേസ് 25 ലക്ഷം തട്ടിയെടുത്ത ബിഹാർ സ്വദേശി പിടിയിൽ

പെരുമ്പാവൂർ ∙ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് എസ്.ബി.ഐ. ബാങ്കിൽ നിന്ന് ഓൺലൈൻ ലോൺ ലഭ്യമാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് അനധികൃതമായി 25 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ബിഹാർ സ്വദേശിയെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം പഴങ്ങനാട്…

പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായത്

കൊല്ലം: വിപഞ്ചികയുടെ ആത്മഹത്യയിലെ വസ്തുത പുറത്തെത്തിച്ചത് ആ സോഷ്യല്‍ മീഡിയാ കുറിപ്പ്. വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു.…

കുടിവെള്ളം കാത്തു നിന്ന കുഞ്ഞുങ്ങള്‍ക്ക് മേല്‍ ബോംബിട്ട് ഇസ്രയേല്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരില്‍ കുടിവെള്ളം കാത്ത് നിന്ന കുഞ്ഞുങ്ങളും. കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിനായി വരിനിന്ന കുഞ്ഞുങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ സൈന്യം തൊടുത്ത മിസൈല്‍ പതിച്ചത്. ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പത്തുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഏഴുപേരും…