Category: News

ജോളി മധുവിന്റെ മരണം കയർ ബോർഡിലെ നാലു ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം

കൊച്ചി: കൊച്ചി കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തിൽ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി കുടുംബം. കയർ ബോർഡ് ഓഫീസിലെ നാലു ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി. അഴിമതിക്കെതിരെ പ്രതികരിച്ചതിന് ജോളിക്കെതിരെ പ്രതികാരനടപടി സ്വീകരിച്ചുവെന്നും പരാതിയിൽ പറയുന്നു. വിപുൽ ഗോയൽ, ജിതേന്ദ്ര ശുക്ല,…

കോട്ടയത്ത് 12 വയസുകാരനെ കാണാനില്ലെന്ന് പരാതി

കുറിച്ചി: കോട്ടയത്ത് പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി. കുറിച്ചിയിലാണ് സംഭവം. ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെയാണ് കാണാതായത്.രാവിലെ ആറ് മണിയോടെ ട്യൂഷനായി കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ കുട്ടി എത്തിയിരുന്നില്ല. ട്യൂഷന്‍ സെന്ററിലുള്ളവര്‍ അറിയിച്ചതിനെ…

ബഹ്റൈനിൽ അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി

മനാമ: മാൽക്കിയ തീരത്ത് അനധികൃത മത്സ്യ ബന്ധന ബോട്ട് പിടികൂടി. സമുദ്രത്തിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടിക്കാനുപയോ​ഗിക്കുന്ന ഇഴ വലകൾ ബോട്ടിൽ ഘടിപ്പിച്ചിരുന്നു. കോസ്റ്റ് ​ഗാർഡിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യ ബന്ധന ബോട്ട് പിടിച്ചെടുത്തത്. ചെമ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ്…

അനന്തുകൃഷ്ണൻ അഴിക്കുള്ളിൽ തന്നെ ജാമ്യം നിഷേധിച്ച് കോടതി

മലപ്പുറം: പാതിവില തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. പ്രതി സമാനമായ 34 കേസുകളിൽ കൂടി പ്രതിയാണെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യത ഉണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദങ്ങൾ…

തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്ട് തൊണ്ടയില്‍ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് നിസാറിന്‍റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. രണ്ടുവര്‍ഷം മുന്‍പ് നിസാറി‍ന്‍റെ 14 ദിവസം പ്രായമുള്ള കു​ഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.…

ഈ വര്‍ഷം ഇതുവരെ ആറ് ജീവന്‍ കാട്ടാനക്കലിയില്‍ ഒടുങ്ങുന്ന മനുഷ്യജീവിതങ്ങള്‍

പശുവിനെ അഴിച്ചുകെട്ടാന്‍ പോയപ്പോള്‍, സാധനങ്ങള്‍ വാങ്ങി മടങ്ങിവരുന്നതിനിടെ, വീടിനടുത്തെ അരുവയിലേക്ക് കുളിക്കാന്‍ പോയപ്പോള്‍… ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ മാത്രം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ് പറയുന്നത്. കാട്ടാനയും കടുവയും കാട്ടുപന്നിയുമൊക്കെച്ചേര്‍ന്ന് ദുരിതമയമാക്കുകയാണ് ജനജീവിതം. വന്യജീവി ആക്രമണങ്ങളെ തുടര്‍ന്നുള്ള മരണങ്ങള്‍…