Category: News

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആലപ്പുഴയില്‍ കടലിൽ നിന്ന് സ്ത്രീയു‌ടെ മൃതദേഹം കണ്ടെത്തി അഴുകിയ നിലയിലെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴ കടലിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അമ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ചൈനീസ് പാട്ട്, വവ്വാല്‍ ചിത്രമുള്ള ആയുധം.. തിരുവനന്തപുരത്ത് മകന്‍ അച്ഛനെ കൊന്ന സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കോ

തിരുവനന്തപുരം വെള്ളറടയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ബ്ലാക്ക് മാജിക് ഉണ്ടെന്ന നിഗമനത്തില്‍ പൊലീസ്. പ്രതി പ്രജിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു. പ്രജിന്‍ വീട്ടില്‍ സ്ഥിരം കേട്ടിരുന്നത് ചൈനീസ് പാട്ടെന്ന് പൊലീസ്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി…

ചേച്ചിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടി

ഒളിച്ചോട്ടങ്ങള്‍ പലപ്പോഴും സമൂഹമാധ്യങ്ങളില്‍ വാര്‍ത്തയാകാറുണ്ട്, ഒളിച്ചോടിയവര്‍ പറയുന്ന കഥകളും അതിനുണ്ടായ സാഹചര്യവും ജീവിതത്തില്‍ ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും എല്ലാം പലരും ലൈവായി ഫെയ്സ്ബുക്കില്‍ ഇടാറുമുണ്ട്. ഇപ്പോഴിതാ ചേച്ചിയുടെ ഭർത്താവുമായി ഒളിച്ചോടി ഓട്ടോയിലിരുന്ന്വിഡിയോ.2 മക്കളുള്ള വ്യക്തിയാണ് താനെന്നും ഭാര്യയുടെ അനിയത്തിയുമായി ഇഷ്ടത്തിലാണെന്നും…

ദൃഷാന മോളെ ഇടിച്ചിട്ട് കോമയിലാക്കി നിര്‍ത്താതെ പായിച്ച് കാര്‍ ഷെജീലിന്‍റെ മാപ്പില്ലാത്ത ക്രൂരത

കളിചിരിയുമായി നടന്ന ഒരു 9 വയസുകാരി, എല്ലാവരോടും കുസൃതി പറ‍ഞ്ഞും ഇണങ്ങിയും പിണങ്ങിയും അവളുടെ സ്വപ്ന ലോകത്ത് വ്യാപരിച്ച മിടുമുടുക്കി, അവളുടെ ജീവിതത്തെയാകെ നശിപ്പിച്ചത് 2024 ഫെബ്രുവരി 17ന് ദേശീയപാതയിൽ വടകര ചോറോട് വച്ച് നടന്ന അപകടമായിരുന്നു. അപകടത്തില്‍ ദൃഷാനയുടെ മുത്തശി…

അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു മദ്യക്കുപ്പിയുമായി കടന്നു മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: അർത്തുങ്കലിൽ ഗുണ്ടാസംഘം ബാർ അടിച്ചു തകർത്തു. ചള്ളിയിൽക്കാട്ട് ബാറിന് നേരെയാണ് ആക്രമണമുണ്ടായത്.മുഖംമൂടി ധരിച്ച് എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ബാർ അടിച്ചു തകർക്കുകയും മദ്യക്കുപ്പിയുമായി കടന്നുകളയുകയുമായിരുന്നു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ…

ഭക്ഷണം സീറ്റിൽ വീണു യുവാവിനെ ഇരുമ്പ് വടി കൊണ്ടടിച്ച് കൊലപ്പെടുത്തി സ്വകാര്യഭാ​​ഗ​ങ്ങളിലടക്കം മുറിവുകൾ

ന്യൂഡൽഹി: ഭക്ഷണം സീറ്റില്‍ വീണതിന്‍റെ പേരില്‍ ബസില്‍ യുവാവിനെ മൂന്നുപേർ ചേർന്ന് മ‍ർദ്ദിച്ച് കൊലപ്പെടുത്തി. ഡൽഹി നരേല സ്വദേശി ബാബു എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. ബവാനയില്‍ റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്‍റെ ബസിലായിരുന്നു ക്രൂര കൊലപാതകം. ഫെബ്രുവരി രണ്ടിന് ബവാന ഫ്ലൈഓവറിന്…