Category: News

ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിക്കണമെന്ന് കാമുകന്‍ നിരസിച്ച് ആതിര പിന്നാലെ കൊലപാതകം

തിരുവനന്തപുരം കഠിനംകുളത്ത് വെഞ്ഞാറമൂട് സ്വദേശി ആതിരയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലപാതകി മതിൽ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. ഇയാൾ രണ്ടു ദിവസം മുൻപ് കഠിനംകുളത്ത് എത്തി പെരുമാതുറയിൽ…

ആതിരയുടെ കൊലപാതകം പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി

കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ആതിരയുടെ ഭർത്താവിന്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി.പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ…

കുട്ടികളെ കയ്യൊഴിയാന്‍ എളുപ്പമാണ് പക്ഷെ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കുട്ടികള്‍ എവിടെ പോകാനാണ്

പള്ളുരുത്തി ജയമാതാ ട്യൂഷന്‍ സെന്ററില്‍ എന്റെ കൂടെ പഠിച്ച ഒരു കൂട്ടുകാരിയുടെ അനിയനായിരുന്നു പ്രിയന്‍. എന്റെ ജൂനിയറായി ആയി എസ്ഡിപിവൈ ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിച്ച ഒരു സാധാരണ കുട്ടി, കുറച്ചു കുരുത്തക്കേട് അവന് അപ്പോഴേ ഉണ്ടായിരുന്നു. അത് അബ്‌നോര്‍മലായി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്…

ജീവനക്കാരുടെ പണി മുടക്ക് സഭയിൽ സിപിഐ സംഘടനയും സമരത്തിലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാർക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാ ഥ് പറഞ്ഞു. അഞ്ച് വർഷമായി ലീവ് സറണ്ടർ…

സുബൈദ കൊലക്കേസ് പ്രതിയായ മകൻ ആഷിഖിന് മാനസിക വിഭ്രാന്തി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോഴിക്കോട്: താമരശ്ശേരി പുതുപ്പാടി സുബൈദ കൊലക്കേസിൽ പ്രതിയായ മകൻ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കസ്റ്റഡിയിൽ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് മാറ്റിയത്. അതേസമയം, പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കഴിഞ്ഞ ദിവസമാണ് ലഹരിക്കടിമയായ മകൻ…

തെലങ്കാനയിൽ ശൈശവ വിവാഹം നടത്തികൊടുത്ത ഖാസി അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ ശൈശവ വിവാഹം നടത്തി നല്‍കിയ ഖാസി അറസ്റ്റിൽ. ഖാസി അബ്ദുൽ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ സന്തോഷ് നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചതിനെ തുടർന്നാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനെ തുടർന്ന് മഹല്ല് പള്ളി ഖാസി നടത്താൻ…

മരിച്ചവരും പരിക്കേറ്റവരും എല്ലാം ലോറിയിൽ യാത്ര ചെയ്തിരുന്നവരാണ്

ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 മരണം. 15 പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടം ഉണ്ടായത്. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പച്ചക്കറി കയറ്റി വന്ന…

40 വർഷത്തെ പ്രവാസ ജീവിതം ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി മരിച്ചു

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. കൊയിലാണ്ടി നന്തി 20-ാം മൈൽ സ്വദേശി പുതുക്കുടി വയൽ ഇസ്​മായിലാണ് (62)​ ​തിങ്കളാഴ്​ച ദോഹയിൽ മരിച്ചത്​. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്നു. സ്വകാര്യ സ്​ഥാപനത്തിൽ സ്​റ്റോർകീപ്പറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.…