Category: News

കെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി 

മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഇഡി നല്‍കിയ ഹര്‍ജിയും തള്ളി. കെ എം ഷാജിക്ക് നേരിട്ട് കോഴ…

വീണ്ടും വ്യാപാര യുദ്ധത്തിന് വഴി തുറക്കുന്നു ചൈനക്കും കാനഡക്കും മെക്സിക്കോക്കും താരിഫ് ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ: പ്രസിഡന്റായി ചുമതലയെടുത്താൽ മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. തൻ്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെയായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞു. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും തീരുവ…

77കാരിയെ തട്ടിപ്പ് സംഘം ഡിജിറ്റല്‍ അറസ്റ്റിൽ വെച്ചത് ഒരു മാസത്തോളം തവണകളായി മൂന്ന് കോടിയിലധികം കൈപ്പറ്റി

മുംബൈ: 77കാരിയെ ഡിജിറ്റല്‍ തടവില്‍വെച്ച് സൈബര്‍ തട്ടിപ്പ് സംഘം. ഒരു മാസത്തോളമാണ് സംഘം വൃദ്ധയെ ഡിജിറ്റല്‍ തടവിലാക്കിയത്. പിന്നാലെ ഇവരില്‍ നിന്നും 3.8 കോടി രൂപയും പലപ്പോഴായി സംഘം കൈപ്പറ്റിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചുവരികയായിരുന്നു ഇവര്‍. ഇതിനിടെ മുംബൈ പൊലീസില്‍…

സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു

ശ്രീന​ഗർ: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായി ജമ്മു കശ്മിർ ഭരണഘടനാ ദിനം ആഘോഷിക്കുന്നു. സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്.ഭരണഘടനാ ശില്പികളുടെ സംഭവനകൾ അം​ഗീകരിക്കുന്നതിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ഉന്നതമായ മൂല്യങ്ങളെയും പ്രമാണങ്ങളെയും കുറിച്ച് ജനങ്ങൾക്ക് ബോധവത്ക്കരണം നടത്തുന്നതിനുമായി…

ഹൃദയവും കേക്കും വിവാഹവാർഷികത്തില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാവ്യ

വിവാഹ വാർഷികദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി കാവ്യാ മാധവൻ. ഇന്‍സ്റ്റഗ്രാം പേജിലാണ് കാവ്യ ചിത്രങ്ങൾ പങ്കുവച്ചത്. ഒരു ഹൃദയത്തിന്റെ ഇമോജിയും ഒരു കേക്കിന്റെ ഇമോജിയും മാത്രം അടിക്കുറിപ്പായി നൽകിയാണ് കാവ്യ മാധവൻ വിവാഹവാർഷികദിനത്തെ അടയാളപ്പെടുത്തിയത്. കമന്റ് സെക്ഷൻ ഓഫ് ആക്കിയാണ്…

വാഗ്ദാനങ്ങൾ പാഴായി നിപ അനാഥമാക്കിയ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാർ

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിപ ബാധിച്ച് അനാഥമായ കുടുംബത്തെ കയ്യൊഴിഞ്ഞ് സര്‍ക്കാര്‍. പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെട്ട പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുത്തലിബിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി ഇതുവരെയും നല്‍കിയില്ല. നിപ ബാധിച്ച് രണ്ട് സഹോദരങ്ങളും ഉപ്പയും നഷ്ടപ്പെട്ട മുത്തലിബിന് ഉമ്മ മാത്രമാണുള്ളത്.…

26/11 രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം.…