Category: Sports

ആദ്യ പരിഗണന മകന്‍ ഇസ്ഹാന്ജീവിതം സിനിമയാകുന്നതിനേക്കുറിച്ച് തുറന്നുപറഞ്ഞ് സാനിയ മിര്‍സ

ഇന്ത്യന്‍ ടെന്നീസില്‍ പുതുചരിത്രമെഴുതിയ താരമാണ് സാനിയ മിര്‍സ. രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറില്‍ ഇന്ത്യക്ക് അഭിമാനകരമായ നേട്ടങ്ങള്‍ സാനിയ സമ്മാനിച്ചു. ഡബിള്‍സില്‍ ഒന്നാം റാങ്കിലടക്കമെത്തിയ താരം ടെന്നീസില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയാണ് കോര്‍ട്ടില്‍ നിന്ന് വിടവാങ്ങിയത്. ഇപ്പോഴിതാ സാനിയയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.…

വീണ്ടും ഇവർ സ്റ്റേഡിയത്തിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് എന്താ ഉറപ്പ്ഗാവസ്കറിന് പിന്തുണയുമായി ബിസിസിഐ

ബോർഡർ-​ഗാവസ്കർ ക്രിക്കറ്റ് പരമ്പര വിജയികളായ ഓസ്ട്രേലിയൻ ടീമിന് ട്രോഫി നൽകൽ ചടങ്ങിൽ നിന്ന് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കറിനെ ഒഴിവാക്കിയതിനെ വിമർശിച്ച് ബിസിസിഐ. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ നെയ്ൽ മിച്ചലിന്റെ എക്സിലെ പോസ്റ്റ് പങ്കുവെച്ചാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും…

അയർലൻഡ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു ഹർമൻപ്രീതിന് പകരം മന്ദാന ക്യാപ്റ്റൻ മലയാളി താരവും ടീമിൽ

പുതുവർഷത്തിലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ഈ മാസം 10 നാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര ആരംഭിക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചപ്പോൾ ടീമിനെ നയിക്കുക സ്മൃതി മന്ദാനയാണ്. ഹര്‍മന്‍പ്രീതിന് പുറമെ പേസര്‍ രേണുക താക്കൂറിനും…

ബാബർ അസമിനു നേരെ പന്ത് വലിച്ചെറിഞ്ഞു ദക്ഷിണാഫ്രിക്കന്‍ പേസറായ മൾഡർ- ബാബർ വാക്കേറ്റം

പാകിസ്താന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിന് നേരെ ദേഷ്യത്തോടെ പന്ത് വലിച്ചെറിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ വിയാന്‍ മള്‍ഡര്‍. പാകിസ്താനും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് സംഭവം നടന്നത്. ബാബര്‍ ക്രീസില്‍ നില്‍ക്കെ മള്‍ഡര്‍ പന്ത് വലിച്ചെറിഞ്ഞതിന് പിന്നാലെ ഇരുതാരങ്ങളും…

തുടക്കം നന്നായിരുന്നു, ഔട്ടായപ്പോൾ നിരാശ തോന്നിസ്വന്തം പ്രകടനത്തെ വിലയിരുത്തി ബാബർ അസം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ സ്വന്തം പ്രകടനത്തെ വിലയിരുത്തി പാകിസ്താൻ താരം ബാബർ അസം. രണ്ട് ഇന്നിം​ഗ്സിലെയും പ്രകടനത്തിൽ താൻ നിരാശനാണ്. താൻ മികച്ച രീതിയിൽ രണ്ട് ഇന്നിം​ഗ്സിലും ബാറ്റ് ചെയ്തു. എന്നാൽ നന്നായി ഇന്നിം​ഗ്സ് അവസാനിപ്പിക്കാൻ തനിക്ക് കഴിഞ്ഞില്ല. ക്രീസിൽ ഉറച്ച്…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് നിര്‍ണായക വെളിപ്പെടുത്തല്‍

അല്‍ നസറിന്‍റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കെന്ന് റിപ്പോര്‍ട്ട്. സൗദി ക്ലബ്ബായ അല്‍ നസറുമായുള്ള കരാര്‍ അടുത്ത സമ്മര്‍ വരെയുണ്ടെങ്കിലും ടീമില്‍ തുടരുന്ന കാര്യത്തില്‍ താരം ഇതുവരേയും ഒന്നും വ്യക്തമാക്കിയിട്ടില്ല. കരാര്‍ പുതുക്കേണ്ടെന്ന തീരുമാനം താരം സ്വീകരിച്ചാല്‍ മ‍ാഞ്ചസ്റ്റര്‍ സിറ്റി…

കോഹ്‍ലിയുടെ സാന്നിധ്യം പരമ്പര ആവേശകരമാക്കി ഇന്ത്യൻ താരത്തെ പിന്തുണച്ച് പാറ്റ് കമ്മിൻസ്

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. കോഹ്‍ലിയുടെ സാന്നിധ്യം പരമ്പര ആവേശകരമാക്കിയെന്നാണ് കമ്മിൻസിന്റെ വിലയിരുത്തൽ. ബോർഡർ-​ഗാവസ്കർ ട്രോഫി ഏറെ ആവേശകരമായിരുന്നു. ബാറ്റുകൊണ്ട് കോഹ്‍ലി നേടിയ റൺസിനെക്കാൾ പലതവണ ഓസീസ് ടീമിന് കോഹ്‍ലി പ്രകോപനം സൃഷ്ടിച്ചു.…