Category: Sports

സൂര്യയും അഭിഷേകും തകർത്തടിച്ചു; പരമ്പര ഇന്ത്യയ്ക്ക്

ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി-20യിൽ വെടിക്കെട്ട് ബാറ്റിംഗുമായി ഇന്ത്യക്ക് തകർപ്പൻ ജയം. പത്തോവറിൽ കളി തീർത്ത ഇന്ത്യ പരമ്പര സ്വന്തമാക്കി. ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) അഭിഷേക് ശർമയും (20 പന്തിൽ 68) അർധസെഞ്ചുറികളുമായി തിളങ്ങി. ഇരുവരുടെയും തകർപ്പൻ പ്രകടനമാണ്…

ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചാൽ കടുത്ത നടപടി; പാകിസ്താന്റെ ഭീഷണി തള്ളി ഐസിസി

ബംഗ്ലാദേശ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന് മുന്നറിയിപ്പുമായി ഐസിസി രംഗത്തെത്തി. ബംഗ്ലാദേശിനെതിരെ ഐസിസി ചെയ്തത് അനീതിയാണെന്നും ആവശ്യമെങ്കിൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം പാകിസ്താൻ ആലോചിക്കുന്നുണ്ടെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇന്നലെ മാധ്യമങ്ങളോട്…

തിലക് വർമ്മ തിരിച്ചെത്തിയാൽ സഞ്ജു സാംസൺ ടീമിൽ നിന്ന് പുറത്താകുമോ? ആശങ്ക പങ്കുവെച്ച് മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്

മലയാളി താരം സഞ്ജു സാംസൺ സമ്മർദ്ദത്തിലാണെന്നും ഇത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും മുൻ ഇന്ത്യൻ താരം കെ.ശ്രീകാന്ത് ആശങ്ക പ്രകടിപ്പിച്ചു.ഇഷാൻ കിഷന്റെ മികച്ച പ്രകടനം കാരണം തിലക് വർമ്മ തിരിച്ചെത്തുമ്പോൾ സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ലഭിച്ച അവസരം സഞ്ജു…

ലോകകപ്പിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം; വൈഭവിന് തകർപ്പൻ ബാറ്റിംഗ്, ആയുഷിന് അർധ സെഞ്ചറി

അണ്ടർ 19 ലോകകപ്പിൽ ന്യൂസീലൻഡിനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ വിജയക്കുതിപ്പ് തുടർന്നു. മഴ മൂലം 130 റൺസായി പുതുക്കിയ വിജയലക്ഷ്യം 13.3 ഓവറിൽ ഇന്ത്യ മറികടന്നു. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.മഴ…

200 മില്യൺ ആരാധകരെ നഷ്ടമാകും; ലോകകപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഐസിസിക്കെതിരെ ബംഗ്ലാദേശ്

സുരക്ഷാ കാരണങ്ങളാൽ വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം ഐസിസി തള്ളിയതിനെത്തുടർന്ന് ബംഗ്ലാദേശ് ടി20 ലോകകപ്പിൽ നിന്ന് പിന്മാറി. ഇന്ത്യയിൽ കളിക്കാനില്ലെന്നും ടൂർണമെന്റ് ബഹിഷ്കരിക്കുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് പിന്മാറിയതിന് പിന്നാലെ ഐസിസിക്കെതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്…

ടി20 പരമ്പര: സഞ്ജുവിന് മുൻ താരത്തിന്റെ മുന്നറിയിപ്പ്

ന്യൂസീലൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. അഭിഷേക് ശർമയുടെ അർദ്ധസെഞ്ച്വറിയുടെയും റിങ്കു സിങ്ങിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ ഇന്ത്യ 238 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന് 190 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യ മികച്ച വിജയം നേടിയെങ്കിലും ഓപ്പണറായി…

കോഹ്‌ലിക്ക് ആഭ്യന്തര ക്രിക്കറ്റ് വേണ്ട; വിമർശനങ്ങൾക്ക് മറുപടിയുമായി കൈഫ്

വിരാട് കോഹ്‌ലി ഫോം തെളിയിക്കാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുഹമ്മദ് കൈഫ്. കരിയറിലെ മികച്ച ഫോമിലുള്ള താരത്തോട് ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ പറയുന്നത് ബാലിശമാണെന്നും കൈഫ് വ്യക്തമാക്കി. വിരാട് കോഹ്‌ലിയുടെ സ്ഥിരതയെയും പാഷനെയും പ്രശംസിച്ച് മുഹമ്മദ് കൈഫ്. നിരന്തരമായി ക്രിക്കറ്റ് കളിക്കാതിരുന്നിട്ടും…

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സലോണയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്ക്കും ലിവർപൂളിനും തകർപ്പൻ ജയം. സ്ലാവിയ പ്രാഗിനെ 4-2ന് തോൽപ്പിച്ച ബാഴ്‌സയ്ക്കായി ഫെർമിൻ ലോപ്പസ് ഇരട്ട ഗോളുകൾ നേടി. മാർസെയ്‌ലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. ബാഴ്‌സലോണ, ലിവർപൂൾ ടീമുകളുടെ മുന്നേറ്റം ടൂർണമെന്റിൽ തുടരുന്നു.വിജയത്തോടെ 13…

കഷ്ടപ്പാടുകളിൽ നിന്ന് കളിമുറ്റത്തേക്ക് സഞ്ജുവിന്റെ പോരാട്ടവീര്യം വിവരിച്ച് ബി.സി.സി.ഐ 

മലയാളി താരം സഞ്ജു സാംസണിന്റെ ക്രിക്കറ്റ് ജീവിതം പറയുന്ന ബി.സി.സി.ഐയുടെ ഔദ്യോഗിക വീഡിയോ പുറത്തിറങ്ങി.”നിരവധി പരാജയങ്ങളെ നെഞ്ചിലേറ്റുവാങ്ങിയ പത്ത് വർഷക്കാലം” എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. \കരിയറിലെ ജയപരാജയങ്ങളെക്കുറിച്ചും ഓപ്പണിങ് സ്ലോട്ടിൽ തിരിച്ചെത്തിയതിനെക്കുറിച്ചും ടി20 ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ചും സഞ്ജു തന്നെയാണ് വിവരിക്കുന്നത്.…

മുംബൈയെ തകർത്ത് ഡൽഹി: ജെമീമയുടെ വെടിക്കെട്ട് അർധസെഞ്ചുറി

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസിന്റെ തകർപ്പൻ ഫിഫ്റ്റിയും ലിസെല്ലെ ലീയുടെ…