Category: Sports

ഒരു സ്ഥാനം; 3 ടീമുകള്‍; ബെംഗളൂരുവിന് 18 റണ്‍സിനെങ്കിലും ജയിക്കണം

മൂന്ന് ടീമുകള്‍ പ്ലേഓഫ് ഉറപ്പിച്ചപ്പോള്‍ അവസാന ബാക്കിയുള്ള ഒരു സ്ഥാനത്തിനായി മൂന്ന് ടീമുകളാണ് പോരടിക്കുന്നത്. ആര്‍സിബിയും ചെന്നൈയും ലഖ്നൗവുമാണ് ബാക്കിയുള്ള ഒരു പ്ലേഓഫ് സ്ഥാനത്തിലേക്ക് പ്രതീക്ഷവെച്ചിരിക്കുന്നത്. ശനിയാഴ്ച നടക്കുന്ന ആര്‍സിബി–ചെന്നെ പോരാട്ടത്തോടെ പ്ലേഓഫിലേക്ക് ആരെല്ലാമെന്ന ചിത്രം തെളിയും. എന്നാല്‍ ചെന്നൈയെ തോല്‍പ്പിച്ചാല്‍…

കുവൈത്തിനെതിരായ മല്‍സരത്തോടെ വിടപറയും; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി . കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മല്‍സരത്തോടെ വിടപറയും . ജൂണ്‍ ആറിന് കൊല്‍ക്കത്തയിലാണ് ഛേത്രിയുടെ വിടവാങ്ങല്‍ മല്‍സരം. ഇന്ത്യൻ ഫുട്ബോളിലെ മൂർച്ചയും മുനയുമുള്ള കളിക്കാരനായ സുനിൽ ഛേത്രിയുടെ വിടവാങ്ങല്‍ ആരാധകരെ വേദനിപ്പിക്കുമെന്നതില്‍…

ദ്രാവിഡിന്റെ പിന്‍ഗാമി റിക്കി പോണ്ടിങ്?; ബിസിസിഐ സമീപിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് റിക്കി പോണ്ടിങ്ങിനെ ബിസിസിഐ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലകന്‍ സ്റ്റീഫന്‍ ഫ്ളെമിങ്ങിനെ ബിസിസിഐ സമീപിച്ചതായും എന്നാല്‍ ഫ്ളെമിങ് അനുകൂലമായി പ്രതികരിച്ചില്ലെന്നുമാണ് സൂചന. മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒരു ഇടവേളയ്ക്ക് ശേഷം വിദേശ…

രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നു; പുതിയ പരിശീലകനെ തേടി ബിസിസിഐ

സ്ഥാനത്തേക്ക് ബിസിസിഐ പുതിയ മുഖം തേടുന്നു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ബിസിസിഐ ഇനി പുതുക്കിയേക്കില്ലെന്നാണ് സൂചനകള്‍. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ തേടിക്കൊണ്ട് ബിസിസിഐ ഉടന്‍ പരസ്യം ഇറക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. വീണ്ടും അപേക്ഷിക്കാന്‍ ദ്രാവിഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്…

ആഴ്സണല്‍ പോരിന് മുമ്ബ് റാഷ്ഫോര്‍ഡും ലിസാൻഡ്രോയും പരിക്ക് മാറി എത്തി

സീസണ്‍ അവസാന ആഴ്ചകളിലേക്ക് കടക്കവെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്ത. ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനെസും മാർക്കസ് റാഷ്ഫോർഡും പരിക്ക് മാറി എത്തി .ഇരുവരും ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചുമാർച്ച്‌ 30-ന്…

സ്ട്രൈക്ക്റേറ്റ് 119; എന്നിട്ടും പഴി യുവ ബോളര്‍മാര്‍ക്ക്

236 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് കൊല്‍ക്കത്തക്കെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ മുന്‍പില്‍ നിന്ന് നയിക്കേണ്ട നായകന്‍ മടങ്ങിയത് 21 പന്തില്‍ നിന്ന് 25 റണ്‍സുമായി. സ്ട്രൈക്ക്റേറ്റ് 119. 98 റണ്‍സ് തോല്‍വിയിലേക്ക് ടീം…

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്ബ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

ഡോര്‍ട്മുണ്ട് യുവേ ചാമ്ബ്യന്‍സ് ലീഗ് രണ്ടാം സെമിയുടെ ആദ്യ പാദത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനു ജയംഫ്രഞ്ച് ചാമ്ബ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ (പിഎസ്ജി) ഒരു ഗോളിനു അവര്‍ വീഴ്ത്തി.സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബൊറൂസിയ…

സഞ്ജു ആരാധകര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകളാണ്

സഞ്ജു ആരാധകര്‍ക്ക് ഇനി പ്രതീക്ഷയുടെ നാളുകളാണ്. ട്വന്റി20 ലോകകപ്പിൽ താരമെത്തുമോ എന്നറിയാനുള്ള ദൂരം കുറയുകയാണ്. സഞ്ജു സാംസൺ ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ കളിക്കുമെന്നാണ് വിവരം. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനേക്കാൾ ബിസിസിഐ പരിഗണന നൽകുന്നതു സഞ്ജുവിനെയാണ്. അധികം…

നന്ദി സഞ്ജുഭായ്, എന്നെ വിശ്വസിച്ചതിന്’; ക്യാപ്റ്റനെ പുകഴ്ത്തി യശസ്വി ജയ്സ്വാള്‍

ഏഴ് കളികളില്‍ നിറംമങ്ങിയ ശേഷം മുംബൈയ്ക്കെതിരെ ഉജ്വല സെഞ്ചറി നേടി ഫോം വീണ്ടെടുത്ത് രാജസ്ഥാന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. അറുപത് പന്തില്‍ യശ്വസി നേടിയ 104 റണ്‍സ് രാജസ്ഥാന് നേടിക്കൊടുത്തത് ഐപിഎല്‍ സീസണിലെ ഏഴാംവിജയമാണ്ഏഴ് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെട്ടതായിരുന്നു യശസ്വിയുടെ…

നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പിനു പരിയാപുരം സെന്‍റ് മേരീസ് സ്കൂളിലെ അഞ്ചു താരങ്ങള്‍

അങ്ങാടിപ്പുറം ഹരിയാനയിലെ റിവാരിയില്‍ 26നു ആരംഭിക്കുന്ന ദേശീയ സ്കൂള്‍ സീനിയര്‍ നെറ്റ്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പരിയാപുരം സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചു കായിക താരങ്ങള്‍ കേരളത്തിനായി ജഴ്സിയണിയും . ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.ബി.കാര്‍ത്തികേയന്‍, കെ.ജെ.ആല്‍ബിന്‍, സി.വിഷ്ണുദേവ് എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍…