ഷമിയെ ഒതുക്കി, ആവറേജ് താരങ്ങളെ കൊണ്ട് കളി ജയിക്കാനാവില്ല ഗംഭീറിനും അഗാർക്കറിനുമെതിരെ ഹർഭജൻ
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ബൗളർമാരുടെ മോശം പ്രകടനത്തിൽ ഇന്ത്യൻ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം ഹര്‍ഭജന്‍ സിംഗ്. മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്മെന്‍റ് ഒതുക്കിയെന്നും ഇഷ്ടക്കാരായ ബോളർമാരെ മാത്രം കളിപ്പിച്ചുവെന്നും ഹർഭജൻ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ,…
വിമാന സര്‍വീസ് പ്രതിസന്ധി ഇന്‍ഡിഗോയ്ക്ക് ആശ്വാസം
വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ…
ആകാശവും അതിരല്ല സ്വപ്നത്തിന് മലയാളി കുടുംബത്തിലെ മൂന്നു സഹോദരങ്ങളും പൈലറ്റുമാർ
ഫ്‌ളോറിഡ ∙ പറക്കാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാവില്ല. ആകാശസഞ്ചാരമെന്ന സ്വപ്നം സഫലമാക്കാൻ പൈലറ്റായ മൂന്നു സഹോദരങ്ങളുടെ കഥയാണിത്. മൂന്ന് മക്കളും ആകാശത്തിന്റെ അതിരുകള്‍ തേടിപ്പോകുന്ന മനോഹരമായ അനുഭവമാണ് എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശികളായ, ഇപ്പോള്‍ യുഎസില്‍ താമസമാക്കിയ ജോജോയ്ക്കും ബീന സക്കറിയ്ക്കും പറയാനുള്ളത്.…
രാഹുൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
എറണാകുളം: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അഡ്വ. എസ്. രാജീവാണ് രാഹുലിൻ്റെ അഭിഭാഷകൻ. ജസ്റ്റിസ് കെ. ബാബുവിൻ്റെ ബഞ്ചായിരിക്കും രാഹുലിൻ്റെ കേസ് പരിഗണിക്കുക.അതേസമയം, ബലാത്സംഗക്കേസിൽ ഒളിവിൽ കഴിയാൻ രാഹുൽ മാങ്കൂട്ടത്തിലിന്…
രാഹുലിനെ ഉയർത്തി കൊണ്ടുവന്നതിൽ ആർക്കെങ്കിലും പങ്കുണ്ടോ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കും വി കെ ശ്രീകണ്ഠൻ
പാലക്കാട്: ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെ ഉയര്‍ത്തി കൊണ്ടുവന്നതില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോ, വീഴ്ച്ചയുണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. ജനങ്ങളുടെ മുന്നില്‍ വച്ച് സുതാര്യമായിട്ടായിരിക്കും പരിശോധന എന്നും ഇതില്‍ നടപടിയെടുക്കാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് നേതൃത്വമെന്നും വി…
കത്തിക്കയറി മമ്മൂട്ടിയും വിനായകനും അടിമുടി ഗംഭീര വര്‍ക്ക്
മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. അഭിനയത്തില്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെത്തുന്ന മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.…
ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ പുറത്ത് വിക്കറ്റ് നേട്ടം ആഘോഷിച്ചപാണ്ഡ്യയുടെ നാടകീയ നീക്കം
ഹൈദരാബാദ്∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യിൽ ഗുജറാത്തിനെതിരായ മത്സരത്തിനിടെ തന്നെ പുറത്താക്കിയ ബോളറെ കെട്ടിപ്പിടിച്ച് ബറോഡ താരം ഹാർദിക് പാണ്ഡ്യ. പരുക്കിനു ശേഷം ക്രിക്കറ്റിലേക്കു തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് ഹാർദിക് ട്വന്റി20 ടൂർണമെന്റ് കളിക്കാനിറങ്ങിയത്. വ്യാഴാഴ്ച ഹൈദരാബാദിൽ നടന്ന പോരാട്ടത്തിൽ ഗുജറാത്ത്…
ഒരാളേയും അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് എന്റെ വായില്‍ നിന്ന് വരില്ല അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേര് മുകേഷ്
കൊല്ലം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് എം.എൽ.എ മുകേഷ്. തന്റെ പേര് പറയുന്നത് കോൺഗ്രസിന് എന്നും ഒരു കച്ചിത്തുരുമ്പാണെന്നും അത് അവർ പറയട്ടെയെന്നും മുകേഷ് പറഞ്ഞു. തന്റെ ഭാഗത്തുനിന്നും ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന ഒന്നും തന്നെയുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തിലുള്ള രാഷ്ട്രീയമല്ല…
സുഡാൻ ആഭ്യന്തര യുദ്ധം കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യു.എൻ
ഖാർത്തും: സുഡാനിലെ കോർഡോഫാൻ കൂട്ടക്കൊലകൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സഭ. കോർഡോഫാന് മറ്റൊരു എൽ ഫാഷർ ആകാൻ കഴിയില്ലെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. കോർഡോഫാനിലെ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയൊരു കൂട്ടക്കൊല ഉണ്ടാകുമോയെന്ന ഭയമുണ്ടെന്നും…
കെ.ജയകുമാറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കി ഡോ.ബി.അശോക് IAS
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കപ്പെട്ട കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ഹരജി. സംസ്ഥാന കാർഷിക ഉല്പാദന കമ്മിഷണർ ഡോ. ബി. അശോക് ഐഎഎസാണ് കോടതിയെ സമീപിച്ചത്. സർക്കാരിന്റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്റോ…










