അഫ്ഗാനിസ്ഥാനില്‍ പാക് വ്യോമാക്രമണ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പാകിസ്താന്‍ വ്യോമാക്രമണത്തില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു. കബീര്‍, സിബ്ഘതുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടത്. പക്ടിക പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടത്. അടുത്ത മാസം നടക്കാനിരിക്കുന്ന പാകിസ്താനും ശ്രിലങ്കയ്ക്കുമെതിരായ ത്രിരാഷ്ട്ര പരമ്പരയുടെ ഭാഗമാകാന്‍…
ഇന്ത്യ സഖ്യത്തിലും സീറ്റുധാരണ 61 സീറ്റുകള്‍ കോൺഗ്രസിന് രണ്ട് സീറ്റുകള്‍ ഐഐപിക്ക് നല്‍കണം
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണികളിലുണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമം. നാമനിർദേശപത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഇന്ത്യ സഖ്യത്തിലടക്കം സീറ്റുധാരണയായി 243 അംഗ നിയമസഭ മണ്ഡലങ്ങളില്‍ കോൺഗ്രസിന് 61 സീറ്റ് നൽകും എന്നാൽ അതിൽ 59 സീറ്റുകളിൽ മാത്രമേ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയുള്ളൂ.…
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഡബിൾ സെഞ്ച്വറിയുമായി രജത് പട്ടീദാർ
രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ ഇരട്ട സെഞ്ച്വറിയുമായി മധ്യപ്രദേശ് ക്യാപ്റ്റൻ രജത് പട്ടീദാർ. താരത്തിന്റെ ആദ്യ ഫാസ്റ്റ് ക്ലാസ് ഡബിൾ സെഞ്ച്വറിയാണ് ഇത്. 330 പന്തിൽ 26 ഫോറുകളും അടക്കം ഡബിൾ സെഞ്ച്വറി കടന്ന താരം ഇപ്പോഴും ക്രീസിലുണ്ട്. നിലവിൽ പഞ്ചാബ് ആദ്യ…
മെസി കൂടെയുണ്ട്; അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിന് ഇതിഹാസത്തിന്റെ അഭിനന്ദന സന്ദേശം
ന്യൂയോര്‍ക്ക്: അണ്ടര്‍ 20 ഫുട്ബാള്‍ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിനെ അഭിനന്ദിച്ച് സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ടീമിനെ അഭിനന്ദിച്ചത്. ഇനി പോരാട്ടം ഫൈനലില്‍. സെമി ഫൈനലില്‍ കൊളംബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് അര്‍ജന്റീനയുടെ കൗമാരപ്പട…
ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൈവശപ്പെടുത്തിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുംദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം…
കല്യാണ ശേഷം പണവുമായി മുങ്ങും നിരവധി യുവാക്കളെ വിവാഹം ചെയ്ത് തട്ടിപ്പ് യുവതി പിടിയില്‍
ഗുരുഗ്രാം: കുടുംബത്തിന്റെ സഹായത്തോടെ വിവാഹത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഗുരുഗ്രാമില്‍ നിന്നാണ് കാജല്‍ എന്ന യുവതിയെ രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നതിനായി നിരവധി യുവാക്കളെയാണ് യുവതി വിവാഹം കഴിച്ചത്. കാജല്‍ ഒരു വര്‍ഷമായി ഗുരുഗ്രാമിലെ സരസ്വതി എന്‍ക്ലേവില്‍…
അഹമ്മദാബാദ് വിമാനാപകടം ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു
ദില്ലി: അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേൽനോട്ടം…
പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ
പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. “പ്രിയപ്പെട്ട പൃഥ്വിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ ദിവസം സ്നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനിൽക്കട്ടെ എന്ന് ആശംസിക്കുന്നു.” പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യാണ്. ചിത്രത്തിന്റെ…
രോഹിത്തിനും കോലിക്കും ഓസ്‌ട്രേലിയന്‍ പര്യടനം എളുപ്പമാവില്ല മുന്നറിയിപ്പുമായി മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എളുപ്പമാവില്ലെന്ന് മുന്‍ ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍. ഇതുവരെ നേരിടാത്ത ഏറ്റവും വലിയ വെല്ലുവിളികളില്‍ നേരിടേണ്ടി വരുമെന്നാണ് വാടസണ്‍ പറയുന്നത്. പ്രത്യേകിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം…
പോറ്റി ചോദ്യമുനയിൽ, നിർണായക വഴിത്തിരിവ് ശബരിമല സ്വർണക്കൊള്ളയിൽ നടപടി ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ
ശബരിമല സ്വർണ്ണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നു. SIT സംഘം കസ്റ്റഡിയിൽ എടുത്താണ് ചോദ്യം ചെയ്യൽ. അറസ്റ്റ് ചെയ്യാൻ സാധ്യത. രഹസ്യ കേന്ദ്രത്തിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ…









