ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നോട് കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമാണ് മഴ. ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലയിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദ്ദേശം…
ഗസ്സയിലേക്കുള്ള ഫ്ലോട്ടില്ല കപ്പലിനെ സംരക്ഷിക്കാൻ യുദ്ധക്കപ്പൽ അയക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്
മാഡ്രിഡ്: ഗസ്സയിലേക്ക് സഹായവുമായി പോകുന്ന അന്താരാഷ്ട്ര ഫ്ലോട്ടില്ലയെ സംരക്ഷിക്കാൻ ഇറ്റലിക്കൊപ്പം ഒരു സൈനിക യുദ്ധക്കപ്പൽ അയക്കുമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം എത്തിക്കുന്നതിനും അവരുടെ ദുരിതങ്ങളോട് ഐക്യദാർഢ്യംപ്രകടിപ്പിക്കുന്നതിനുമായി 45 രാജ്യങ്ങളിലെ പൗരന്മാർ കപ്പലിൽ പുറപ്പെട്ടതായി യുഎൻ…
ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം ജയിക്കുന്നവർ ഫൈനലിൽ ഇന്ത്യയെ നേരിടും
ഏഷ്യ കപ്പിൽ ഇന്ന് ബംഗ്ലാദേശ്-പാകിസ്താൻ പോരാട്ടം. വിജയിക്കുന്ന ടീമിന് ഫൈനലിൽ പ്രവേശിക്കാം. ഇന്നലെ സൂപ്പർ ഫോറിലെ രണ്ടാം വിജയത്തോടെ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരുന്നു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്.പാകിസ്താനും ബംഗ്ലദേശും സൂപ്പർ ഫോറിൽ രണ്ട് മത്സരങ്ങൾ വീതം കളിച്ചപ്പോൾ ഓരോ…
ബിന്ദുവിനെ ഞാൻ കൊന്നു ക്രൈംബ്രാഞ്ചിന് മുന്നിൽ കുറ്റസമ്മതം നടത്തി സെബാസ്റ്റ്യൻ
ചേർത്തല ബിന്ദു പത്മനാഭൻ കൊലപാതകക്കേസിൽ കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യൻ.ബിന്ദുവിനെ താൻ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയതായി ക്രൈം ബ്രാഞ്ച് കോടതിയിൽ കോടതിയിൽ അറിയിച്ചു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിന്ദു പത്മനാഭൻ കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർത്തത്. കഴിഞ്ഞ മാസം 14 ദിവസം…
വില്ലനാകേണ്ടിയും ജോക്കറാകേണ്ടിയും വരും ലാലേട്ടനെ ഉദാഹരണമാക്കി സഞ്ജുവിന്റെ മറുപടി
ക്രിക്കറ്റിൽ ഏത് പൊസിഷനിൽ കളിക്കുന്നതാണ് ഏറ്റവും കംഫർട്ട് എന്നതായിരുന്നു ചോദ്യം.മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് നേടിയ സന്ദർഭം ചേർത്തുവെച്ചാണ് സഞ്ജു ഇതിന് മറുപടി നൽകിയത്. മോഹൻലാലിനെ നോക്കൂ, അദ്ദേഹം ഇപ്പോൾ ഒരു പരമോന്നത അവാർഡ് നേടിയിരിക്കുകയാണ്. എന്നാൽ തന്റെ സിനിമാ…
ഇന്ത്യയെ തോൽപിക്കാൻ നിന്നെക്കൊണ്ടൊന്നും സാധിക്കില്ല വസീം അക്രം
ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പിൽ പാകിസ്താന് ഒരിക്കലും മറക്കാനാവാത്ത രാത്രി സമ്മാനിച്ച് ഇന്ത്യൻ പട. ആവേശപ്പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാകിസ്താന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.…
42 ലക്ഷത്തിന്റെ തട്ടിപ്പ് ഇരയായത് സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ
തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ സെക്യൂരിറ്റി ഓഫീസർ ആന്റണി ജോർജ് പ്രഭു 42 ലക്ഷം രൂപയുടെ തട്ടിപ്പിന് ഇരയായി. സൂര്യയുടെ വീട്ടിലെ വീട്ടുജോലിക്കാരിയായ സുലോചനയും അവരുടെ കുടുംബവുമാണ് തട്ടിപ്പ് നടത്തിയത്. പണം നൽകി അതിന് ആകർഷകമായ ലാഭവിഹിതങ്ങൾ നൽകാമെന്ന വാഗ്ദാനം നൽകിയതിന് ശേഷമാണ്…
രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ പുതിയ പരിഷ്‌കാരം
ദില്ലി: വോട്ടർ പട്ടിക ക്രമക്കേടിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, തിരുത്തലുകൾ വരുത്താനും ഇനി മുതൽ ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പർ നൽകണമെന്നാണ് നിബന്ധന. ഓൺലൈനായി…
ചക്രവാതചുഴി രൂപപ്പെട്ടു നാളെ പുതിയ ന്യൂനമർദ്ദവും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. സെപ്റ്റംബർ 24 മുതൽ 27 വരെയുള്ള…
ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് ട്രംപ് നിലപാട് തുടർന്നാൽ രാജ്യത്തിനെതിരെ ശക്തമായ താരിഫുകൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
ന്യൂയോർക്ക് ∙ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ചത് നയതന്ത്രതലത്തിൽ ചർച്ചയാകുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ത്യയും ചൈനയും സഹായം നൽകുന്നുവെന്ന് ആരോപിച്ച ട്രംപ്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ…










