ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തും പാകിസ്ഥാനെതിരെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍

ദുബായ്: ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയത്. ഇനി നാളെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ നേരിടും. സ്പിന്നിനെ തുണയ്ക്കുന്ന ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. 24ന്…

വൻ സൈബർ ആക്രമണം നടുങ്ങി യൂറോപ്പ് വൻകരയിലെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ സർവീസുകൾ തടസപ്പെട്ടു

ലണ്ടൻ: സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാർ യാത്ര ചെയ്യാൻ സാധിക്കാതെ വലഞ്ഞു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട് എയർപോർട്ടിനെയും സൂറിച്ച് എയർപോർട്ടിനെയും പ്രതിസന്ധി…

കാൻസർ കണ്ടുപിടിക്കാൻ എഐ സാങ്കേതികവിദ്യ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി മനുഷ്യരാശിയെ മാറ്റിമറിക്കുന്ന കാലമാണ് കടന്നുപോകുന്നത്. എഐ ഇല്ലാത്ത ഒരു മേഖല പോലും ഇപ്പോഴില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യന്റെ നിത്യജീവിതവുമായി, തൊഴിൽ പരിസരങ്ങളുമായി എഐ അത്രയ്ക്ക് ഇടപഴകിയിരിക്കുന്നു.എഐയുടെ കടന്നുവരവ് പല മേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലടക്കം അവ…

രാഹുല്‍ ഗാന്ധി ഇനിയും വരുംലക്ഷ്യമിടുന്നത് ഉന്നത ഭരണകേന്ദ്രങ്ങളെ, ശബ്ദശകലങ്ങളുള്‍പ്പെടെ പുറത്തുവിടാന്‍ നീക്കം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ താന്‍ ‘ഹൈഡ്രജന്‍ ബോംബ്’ അല്ല പുറത്തുവിടുന്നതെന്ന് വ്യക്തമാക്കിയതോടെ എന്തായിരിക്കും ആ ‘ഹൈഡ്രജന്‍ ബോംബെ’ന്ന ആകാംക്ഷയിലാണ് ഏവരും. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ വോട്ടര്‍ പട്ടികയില്‍ പേരുകള്‍ നീക്കുന്നതിലും കൂട്ടിച്ചേര്‍ക്കുന്നതിലും സംഘടിതമായ ശക്തിയും ബുദ്ധികേന്ദ്രവുമുണ്ടെന്നാണ് ആരോപിച്ചത്.…

ഏഷ്യ കപ്പ് 2025 ക്ലച്ച് പിടിക്കാതെ ഗില്‍, സഞ്ജുവിന് ഈ അർദ്ധ സെഞ്ച്വറി നിർണായകം

ഇന്ത്യ-ഒമാൻ മത്സരം. ഫൈസല്‍ ഷായുടെ 129 കിലോ മീറ്റര്‍ വേഗതയിലെത്തിയ ഇൻസ്വിങ്ങറില്‍ ഡ്രൈവിന് ശ്രമിക്കുകയാണ് ശുഭ്മാൻ ഗില്‍. ഇന്ത്യൻ ഉപനായകന്റെ കരിയറില്‍ പലകുറി ആവര്‍ത്തിച്ചിട്ടുള്ള ഫ്രെയിം ഒരിക്കല്‍ക്കൂടി തെളിയുകയാണ്, ക്ലീൻ ബൗള്‍ഡ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയ്ക്ക് മുന്നില്‍…

കഫിയ ധരിച്ച് കവിത ചൊല്ലി ഗാസയ്‌‍ക്കൊപ്പം പലസ്തീന്‍ ഐക്യദാർഢ്യ സദസില്‍ തമിഴ് സിനിമയിലെ പ്രമുഖർ

ചെന്നൈ: പലസ്തീനിലെ ഇസ്രയേല്‍ കൂട്ടിക്കുരുതിയില്‍ പ്രതിഷേധിച്ച് ചെന്നൈയില്‍ പെരിയാർ ഫോളോവേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച സിനിമാ പ്രവർത്തകർ ഉള്‍പ്പെടെ പങ്കെടുത്ത വമ്പന്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. തമിഴ്‌നാട്ടിലുടനീളമുള്ള വിവിധ രാഷ്ട്രീയ പാർട്ടികൾ, സാമൂഹിക സംഘടനകൾ, ഇസ്ലാമിക അസോസിയേഷനുകൾ എന്നിവ പങ്കെടുത്ത ഐക്യദാർഢ്യ…

പുഷ്പ 2വും കണ്ണപ്പയും ലിസ്റ്റില്‍ ഓസ്‌കറിനുള്ള ഇന്ത്യന്‍ എന്‍ട്രി സ്വന്തമാക്കി ഹിന്ദി ചിത്രം ഹോംബൗണ്ട്

ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ഹോംബൗണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്തവണ ഇന്ത്യ അക്കാദമി അവാര്‍ഡിന് അയക്കുന്നത്. 24 ചിത്രങ്ങളുണ്ടായിരുന്ന പട്ടികയില്‍ ജൂറി ഐക്യകണ്‌ഠേനയാണ് ഹോംബൗണ്ടിനെ തെരഞ്ഞെടുത്തത്. എന്‍ട്രിക്കായി സമര്‍പ്പിച്ച ലിസ്റ്റ് സോഷ്യല്‍…

ആകാശവിസ്മയത്തിന് ഒരുങ്ങിക്കോളൂ ഈ വർഷത്തെ അവസാന സൂര്യഗ്രഹണം നാളെ

പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ശാസ്ത്രനിരീക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂര്യഗ്രഹണവും എത്തുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് നാളെ ലോകം സാക്ഷിയാവും. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ് ഇത്. ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം സെപ്റ്റംബർ 21, 22…

ടി20 ക്രിക്കറ്റില്‍ നൂറു വിക്കറ്റ് ചരിത്രനേട്ടവുമായി അര്‍ഷ്ദീപ് സിങ്

ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ മീഡിയം പേസര്‍ അര്‍ഷ്ദീപ് സിങ്. ടി20 യില്‍ നൂറ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്. ഏഷ്യാകപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് അർഷ്​ദീപിന്റെ നേട്ടം.മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ്…

ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും അദ്ദേഹം പഠിപ്പിച്ച ആ പാഠമുണ്ട് ഷാരൂഖിന്റെ കൈപിടിച്ച് ദീപിക കിംഗ് ഒരുങ്ങുന്നു

കൽക്കി’യിൽ നിന്നും പുറത്താക്കിയ വിവാദം കെട്ടടങ്ങും മുൻപ് പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ദീപിക പദുകോൺ. ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. ഷാരൂഖിന്റെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിന് വൈകാരികമായ കുറിപ്പാണ് ദീപിക പങ്കുവെച്ചിരിക്കുന്നത് . പതിനെട്ട് വർഷങ്ങൾക്ക്…