വാൻ ഹായ് 503 കപ്പലിൽ നിന്ന് കടലിൽവീണ കണ്ടയ്നറുകൾ ഇന്നുമുതൽ കേരളതീരത്ത് അടിയാൻ സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്..കടലിൽ വീണത് മാരക രാസവസ്തുക്കൾ അടങ്ങിയ 20 കണ്ടെയ്നറുകൾ

wanhai503 #ShipfireAccident #Containers #alert

ഇറാന്‍ ആക്രമണത്തിൽ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം, അടച്ചിട്ടു

ടെല്‍ അവീവ്: ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ യുഎസ് എംബസിക്കും നാശനഷ്ടം. ടെല്‍ അവീവിലെ യുഎസ് എംബസി കെട്ടിടത്തിനാണ് ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ചെറിയരീതിയിലുള്ള നാശനഷ്ടമുണ്ടായത്. യുഎസ് ഉദ്യോഗസ്ഥര്‍ക്ക് ആര്‍ക്കും പരിക്കില്ല.എംബസിക്ക് സമീപത്തായി മിസൈല്‍ പതിച്ചതിനെത്തുടര്‍ന്നാണ് എംബസി കെട്ടിടത്തിനും കേടുപാടുണ്ടായത്. ഇക്കാര്യം ഇസ്രയേലിലെ…

ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്

IsraelIranConflict #IsraelIranWar #AirportsShutdown #IndianStudents

യാത്രാമധ്യേ സാങ്കേതിക തകരാറെന്ന് പൈലറ്റിന് സംശയം എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ദില്ലി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്നും ദില്ലിക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. എഐ 315 ബോയിം​ഗ് 787-8 ഡ്രീം ലൈന‌ർ വിമാനമാണിത്. അ​ഹമ്മദാബാദിൽ തകർന്ന് വീണ അതേ ശ്രേണിയിലുള്ള വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.…