വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്
പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ബിജുക്കുട്ടനും ഡ്രൈവര്‍ക്കും നേരിയ പരിക്കാണുള്ളതെന്നാണ് വിവരം. ഇരുവരും പാലക്കാട്ടെ സ്വകാര്യ…
അന്ന് ധോണി എന്നെ പുറത്താക്കി, വിരമിക്കാനായിരുന്നു ചിന്ത സെവാഗിന്റെ വാക്കുകൾ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും വെടക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ. ഓസ്‌ട്രേലിയ-ശ്രീലങ്ക…
താരസംഘടന അമ്മയിൽ ഇന്ന് തെരഞ്ഞെടുപ്പ് 11 അംഗ എക്സിക്യൂട്ടീവിലേക്ക് മത്സര രംഗത്തുള്ളത് 13 പേർ
കൊച്ചി: താരസംഘടന അമ്മയിൽ പുതിയ ഭരണ സമിതിയെ കണ്ടെത്താനുള്ള നിർണായക തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് വോട്ടെടുപ്പ്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഉച്ചയ്ക്ക് ശേഷം ജനറൽ ബോഡി യോഗവും വൈകിട്ടോടെ പുതിയ ഭരണ സമിതിയുടെ ആദ്യ…
തലൈവർ പടമല്ലേ…തമിഴകം മുഴുവൻ ഹാജർ കൂലി ആദ്യ ഷോ കാണാൻ ധനുഷ് അടക്കമുള്ള നടൻമാർ എത്തി
പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്ത് ചിത്രം കൂലി കാണാൻ തമിഴ് സിനിമയിലെ പ്രമുഖ നടൻമാർ തിയേറ്ററിൽ എത്തി. ധനുഷ്, ശിവകാർത്തികേയൻ, സൗബിൻ ഷാഹിർ, ലോകേഷ് കനകരാജ്, അനിരുദ്ധ് എന്നിവർ അടക്കം വൻ താരനിരയാണ് തിയേറ്ററിൽ എത്തിയത്. കൂടാതെ രജനികാന്തിന്റെ ഭാര്യയും മകൾ…
അസിം മുനീറിൻ്റെ ഭീഷണിയില്‍ പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പതിവായി പ്രകോപനപരമായ ഭീഷണികളും വിദ്വേഷപരമായ പരാമര്‍ശങ്ങളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ നേതൃത്വത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. സ്വന്തം പരാജയം മറച്ചുവെക്കാനാണ് ഇന്ത്യാ വിരുദ്ധമായ പ്രസ്താവനകള്‍ പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍…
ശുഭ്മാന്‍ ഗില്ലിന്‍റെ കാര്യത്തില്‍ സസ്പെന്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കും
മുംബൈ: അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 19ന് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ബെഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള താരങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷമായിരിക്കും പ്രഖ്യാപനം. ഹാര്‍ദ്ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും ദേശീയ ക്രിക്കറ്റ്…
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായി ബി രാകേഷും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫന്‍ തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.ബി രാകേഷും…
ചേര്‍ത്തല തിരോധാന കേസ് സെബാസ്റ്റ്യൻ്റെ റിമാന്‍ഡ് കാലാവധി നീട്ടി
ചേര്‍ത്തല: കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടെ തിരോധാന കേസില്‍ പ്രതി സെബാസ്റ്റ്യന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്. ഒരു ദിവസം കൂടിയാണ് പ്രതിയെ അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്. നേരത്തെ നീട്ടി നല്‍കിയ കാലാവധി നാളത്തോടെ…
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ബാധകമായിരിക്കും.…
മിസൈല്‍ പരീക്ഷണം പാക്കിസ്ഥാനായി ചോര്‍ത്തി DRDOയുടെ ഗസ്റ്റ് ഹൗസ് മാനേജര്‍ അറസ്റ്റില്‍
മിസൈല്‍ പരീക്ഷണങ്ങളുടെ വിവരങ്ങളടക്കം പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ചോര്‍ത്തി നല്‍കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്സാല്‍മേറിലാണ് സംഭവം. ഡിആര്‍ഡിഒയുടെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് ഗസ്റ്റ് ഹൗസിലെ മാനേജറായിരുന്ന മഹേന്ദ്രപ്രസാദ്(32) ആണ് അറസ്റ്റിലായത്. ഡിആര്‍ഡിഒയുടെ ചന്ദന്‍ ഫീല്‍ഡ്…










