കെ നവീന്‍ ബാബുവിന്റെ മരണം പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി. നവീന്‍ ബാബുവിന്റെ മരണത്തില്‍ പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടുകളില്‍ തെറ്റില്ലെന്നും സിപിഐഎം ജില്ലാ സമ്മേളനത്തില്‍…

വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി കുര്‍ബാനയ്ക്കിടെ വൈദികനെ ആക്രമിച്ചു

കോട്ടയം വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ വൈദികനെ ആക്രമിച്ചതായി പരാതി. ഫാ. ജോണ്‍ തോട്ടുപുറമാണ് കുര്‍ബാനയ്ക്കിടെ ആക്രമിക്കപ്പെട്ടത്. പള്ളിക്കുള്ളില്‍ വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കുര്‍ബാനയ്ക്കിടെ ഫാ. ജോണ്‍ തോട്ടുപുറത്തിനെയാണ് ആക്രമിച്ചത്.

അതിഥി തൊഴിലാളിയായ മുഹമ്മദ് ആരിഫിനെ പൊലീസിന് മുമ്പില്‍ കുടുക്കിയത് മറ്റൊരു അതിഥി തൊഴിലാളി

വയനാട് : വയനാട്ടില്‍ സുഹൃത്തായ അതിഥി തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പിടികൂടാന്‍ കാരണമായത് മറ്റൊരു ഓട്ടോഡ്രൈവറായ അതിഥി തൊഴിലാളി. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ആരിഫ് (38) ആണ് പ്രതി. പ്രതി മുഹമ്മദ്…

സുന്ദരനാണെന്ന് ഒരിക്കലും സ്വയം തോന്നിയിട്ടില്ല എന്ന് പൃഥ്വിരാജ് സുകുമാരൻ

താൻ വളരെ സുന്ദരനായ ഒരു വ്യക്തിയാണെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തൻ്റെ ഹിന്ദി അരങ്ങേറ്റ ചിത്രമായ അയ്യയെ ഉന്മേഷദായകമായി കണ്ടെന്നും പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran). “ഞാൻ ഒരിക്കലും എന്നെ സുമുഖനായ ഒരു വ്യക്തിയായി കരുതിയിട്ടില്ല. പിന്നെ ഞാൻ ചെയ്യുന്ന തരം സിനിമകൾ.…

കേന്ദ്ര ബജറ്റ് വെള്ളപൂശൽ, തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രം കെസി വേണുഗോപാൽ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് തലക്കെട്ടിനായുള്ള പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വെള്ളപൂശലുകൾക്കപ്പുറം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒന്നും തന്നെ ബജറ്റിൽ ഇല്ല. തൊഴിലില്ലായ്മയ്ക്ക്…

മണൽ ഖനനം ക്രേന്ദ സർക്കാരിനെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക്ക് കൗൺസിൽ

ആലപ്പുഴ: കേരളത്തിന്റെ കടൽത്തീരത്ത് മണൽ ഖനനം തുടങ്ങാൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന നടപടി മത്സ്യസമ്പത്ത് ഇല്ലാതക്കും. മത്സ്യത്തൊഴിലാളികൾക്കും തീരത്തിനും ദോഷം ചെയ്യുന്ന പ്രവ്യത്തി…

വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കിയ മകൾക്കും ഭർത്താവിനുമെതിരെ കേസ്

വർക്കല: വർക്കല അയിരൂരിൽ വൃദ്ധ മാതാപിതാക്കളെ വീടിന് പുറത്താക്കിയ സംഭവത്തിൽ മകൾ സിജിക്കും ഭർത്താവിനും എതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അയിരൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്വത്ത്‌ തട്ടിയെടുക്കൽ, വഞ്ചന കുറ്റം എന്നിവ ചുമത്തിയാണ് സിജിക്കും ഭർത്താവിനുമെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ…