റിയാദ് മെട്രോയിൽ ഗ്രീൻ റെഡ് ട്രാക്കുകളിൽ ട്രെയിനുകൾ ഓടിത്തുടങ്ങി
റിയാദ്: റിയാദ് മെട്രോയിൽ ഞായറാഴ്ച നാലാമത്തെയും അഞ്ചാമത്തെയും ട്രാക്കുകളായ ഗ്രീനിലും റെഡിലും ട്രയിനുകൾ ഓടിത്തുടങ്ങി. പുലർച്ചെ ആറ് മുതലാണ് ഇരു ട്രാക്കുകളിലുടെയും യാത്രക്കാരെയും വഹിച്ച് ട്രയിനുകൾ ഓട്ടം ആരംഭിച്ചത്. ഗ്രീൻ ട്രെയിനിൽ വിദ്യാഭ്യാസ മന്ത്രി യൂസഫ ബിൻ അബ്ദുല്ല അൽബനിയാൻ, റെഡ്…
അടിമുടി രൂപം മാറി ലാലേട്ടന്‍ കണ്ണപ്പയിലെ കിരാത ലുക്ക് പുറത്ത്
മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യിലെ മോഹൻലാലിന്‍റെ ഫസ്റ്റ്ലുക്ക് എത്തി. കിരാതയെന്നാണ് മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ പേര്. വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവർ അതിഥി വേഷത്തിലെത്തുന്നുണ്ട്.100 കോടി ബഡ്ജറ്റില്‍…
ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം കാർ കസ്റ്റഡിയിൽ പ്രതികൾ ഉടൻ പിടിയിലായേക്കും
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഓടിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. കണിയാമ്പറ്റക്ക് സമീപം പച്ചിലക്കാട് നിന്നാണ് കാർ പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്ന ആളുകളെയെല്ലാം തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. പ്രതികൾ വയനാട് കമ്പളക്കാട് പച്ചിലക്കാട് സ്വദേശികളെന്നാണ്…
സ്ഥിരം വേഷങ്ങളിൽ നിന്ന് മാറി വ്യത്യസ്തമായ റോളുകൾ തിരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത്തരം വേഷങ്ങൾ കിട്ടുന്നത് അപൂർവമായാണെന്നും പാർവതി തിരുവോത്ത്
Mollywood #mollywoodactor #ParvathyThiruvothu #haircare
വഴി തടഞ്ഞ് CPIM സമ്മേളനത്തിന് സ്റ്റേജ് കെട്ടിയ സംഭവം സത്യവാങ്മൂലം സമർപ്പിച്ച് DGP പങ്കെടുക്കുന്നവർ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ്…
ഖൽബിലെ കണ്ണൂർ ദോഹയിൽ കണ്ണൂർ ഷെരീഫും ശ്വേതാ അശോകും പങ്കെടുക്കുന്ന സംഗീത നിശ
ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് 24-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഖൽബിലെ കണ്ണൂർ” സംഗീതനിശ ഡിസംബർ 19ന് വ്യാഴാഴ്ച റീജൻസി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തിന്റെ ഭാഗമായി അംഗങ്ങളുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക്…
ഭൂമിയെ തൊട്ടു തൊടാതെ രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ കടന്നുപ്പോയി
2024 XY5, 2024 XB6 എന്നീ രണ്ട് കൂറ്റൻ ഛിന്നഗ്രഹങ്ങൾ ഇന്ന് ഭൂമിയുടെ അടുത്തുകൂടി കടന്നുപോയി എന്ന് നാസ അറിയിച്ചു. ഈ സംഭവം ഭൂമിക്ക് യാതൊരു ഭീഷണിയും ഉണ്ടാക്കിയിട്ടില്ല. എന്നാൽ ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.രണ്ട് ബസുകളുടെ അത്രയും…
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ
WTC #IndVsAus #BGT #WorldTestChampionship
ഗ്ലോബല്‍ വില്ലേജില്‍ ഇനി ആഘോഷരാവുകള്‍ 22 ദിവസം നീളുന്ന ക്രിസ്തുമസ് പരിപാടികള്‍
ദുബൈ: സഞ്ചാരികളുടെ ഇഷ്ടയിടമായ ദുബൈ ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങി. 22 ദിവസം നീളുന്ന വിവിധ പരിപാടികള്‍ ഗ്ലോബല്‍ വില്ലേജില്‍ നടക്കും. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.21 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയില്‍…
ആ കുഞ്ഞിനെ കാണണമെന്നുണ്ട് പക്ഷേ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്ലു അര്‍ജുന്‍
പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച യുവതിയുടെ കുടുംബത്തെ കാണാന്‍ ശ്രമിക്കാത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി നടന്‍ അല്ലു അര്‍ജുന്‍. നിയമ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് ഇവരെ സന്ദര്‍ശിക്കാത്തതെന്നും കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും താരം…










