ഹൃദയത്തില്‍ തൊട്ട ചിരിയും അസാമാന്യമായ ഊര്‍ജസ്വലതയുളള ശരീരഭാഷയുമാണ് ഒറ്റപ്പാലം സ്വദേശി മുകുന്ദനിലേക്ക് നമ്മെ പ്രഥമദൃഷ്ട്യാ ആകര്‍ഷിക്കുന്നത്. മുകുന്ദന്‍ പല നിലകളില്‍ ശ്രദ്ധേയനാണ്. ആദ്യകാല ടിവി പരമ്പരകള്‍ മുതല്‍ ഇന്നോളം സജീവമായി നില്‍ക്കുന്ന നടന്‍.

മമ്മൂട്ടി നിർമിച്ച ‘ജ്വാലയായ്’ എന്ന പരമ്പരയില്‍ മുകുന്ദനായിരുന്നു നായകന്‍. മിനിസ്‌ക്രീനിലെ മോഹന്‍ലാല്‍ എന്നാണ് ഒരു കാലത്ത് മുകുന്ദന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കാഴ്ചയിലെ ആഢ്യത്വവും അനായാസമായഅഭിനയശൈലിയുമെല്ലാം അതിന് കാരണങ്ങളാവാം.

വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കാതെ തനിക്ക് നിയോഗിക്കപ്പെട്ട ദൗത്യങ്ങള്‍ ഏറ്റെടുത്ത് വെടിപ്പായി ചെയ്തു തീര്‍ക്കുക എന്നതിനാണ് മുകുന്ദന്‍ എന്നും പ്രാമുഖ്യം കല്‍പ്പിച്ചിരുന്നത്. സിനിമയില്‍ ഓരോരുത്തര്‍ക്കും ഓരോ വിധിയുണ്ടെന്ന് മുകുന്ദന്‍ കരുതുന്നു. ജോഷിയുടെ മമ്മൂട്ടി ചിത്രമായ ‘സൈന്യ’ത്തില്‍ പട്ടാളക്കാരായി അഭിനയിച്ച നിരവധി യുവാക്കളില്‍ ഒരാളായിരുന്നു മുകുന്ദന്‍.

അന്ന് കൂട്ടത്തിലുണ്ടായിരുന്ന ദിലീപ് സൂപ്പര്‍താരങ്ങള്‍ക്ക് സമാനമായജനപ്രീതി നേടി. വിക്രമാകട്ടെ തമിഴ് സിനിമാലോകം കീഴടക്കി എന്ന് മാത്രമല്ല മികച്ച നടനുളള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി.‘പല തലമുറകളില്‍പെട്ടവര്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റി എന്നതാണ് ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത്

. സത്യം പറഞ്ഞാല്‍ സീരിയല്‍ രംഗത്ത് വന്നിട്ട് 37″വര്‍ഷങ്ങള്‍ പിന്നിടുന്നു. പക്ഷെ ഞാനിപ്പോഴും ന്യൂജനറേഷന്‍ തന്നെയാണെന്ന് വിശ്വസിക്കുന്നു.

എല്ലാ കാര്യങ്ങളിലും ചെറുപ്പക്കാരെ പോലെയാകാന്‍കഴിഞ്ഞില്ലെങ്കിലും പറ്റുന്നിടത്തോളം ഈ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ശ്രമിക്കാറുണ്ട്.’’”

Leave a Reply

Your email address will not be published. Required fields are marked *