സിനിമയിലെ അമിതമായ സൗന്ദര്യ സങ്കല്പങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങാതെ, ആരോഗ്യത്തിനും കരിയറിലെ അർപ്പണബോധത്തിനുമാണ് താൻ മുൻഗണന നൽകുന്നതെന്ന് നടി പാർവതി തിരുവോത്ത്. 20 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ശാരീരിക-മാനസിക ആരോഗ്യം നിലനിർത്താനാണ് താൻ വ്യായാമം ചെയ്തു തുടങ്ങിയത്.
ഇന്നത്തെ കാലത്താണ് കരിയർ ആരംഭിച്ചിരുന്നതെങ്കിൽ തനിക്ക് ഈ സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും താരം വ്യക്തമാക്കി. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ എന്ന ചിത്രത്തിലെ ‘മീറ’ എന്ന സങ്കീർണ്ണമായ കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നതിന് മുന്നോടിയായി മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.

