തിരുവനന്തപുരം∙ രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസൺ സംസ്ഥാന സ്കൂൾ കായിക മേളയുടെ അംബാസഡർ. 21 മുതൽ 28 വരെ തലസ്ഥാനം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു.

തങ്കു എന്നു പേരിട്ട മുയലാണ് മേളയുടെ ഭാഗ്യ ചിഹ്നം. ഭാഗ്യചിഹ്നം മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് തയാറാക്കിയ പ്രൊമോ വിഡിയോകൾ മന്ത്രി ജി.ആർ.അനിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവരുംപ്രകാശനം ചെയ്തു.

12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്‌ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ. 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22ന് ആരംഭിക്കും.

12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അടക്കം ഇരുപതിനായിരത്തിലേറെ കുട്ടികൾ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിലെ 75 സ്കൂളുകളിലായിട്ടാകും കുട്ടികൾക്കു താമസം ഒരുക്കുക

Leave a Reply

Your email address will not be published. Required fields are marked *