ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യം സഞ്ജു സാംസണ് പിറന്നാൾ ആശംസകളുമായി ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സ്. ഇന്ന് രാവിലെയാണ് ചെന്നൈയുടെ സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന് പിറന്നാൾ ആശംസകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഐപിഎൽ അടുത്ത സീസൺ മുതൽ സഞ്ജു ചെന്നൈ സൂപ്പർ കിങ്സിനൊപ്പമാവും കളിക്കുകയെന്ന വാർത്തകൾക്കിടെയാണ് താരത്തിന് പിറന്നാൾ ആശംസകളുമായി ടീം രംഗത്തെത്തിയിരിക്കുന്നത്.
അതിനിടെ ഇന്നലെ രാത്രി 12 മണിയോടെ തന്നെ സഞ്ജുവിന്റെ നിലവിലെ ടീമായ രാജസ്ഥാൻ റോയൽസ് താരത്തിന്ജന്മദിനാശംസകൾ അറിയിച്ചു.
സഞ്ജു, താങ്കൾക്ക് കൂടുതൽ കരുത്തുണ്ടാവട്ടെ. താങ്കൾക്ക് ഒരു സൂപ്പർ ജന്മദിനം ആശംസിക്കുന്നു.’ ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്സിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ‘ഹാപ്പി ബർത്തഡേ ചേട്ടാ’ എന്നാണ് രാജസ്ഥാൻ റോയൽസിന്റെ ജന്മദിനാശംസകൾ. മലയാളി താരത്തിന് ആശംസകളറിച്ച് ബിസിസിഐയുംഅതിനിടെ ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്നാണ് സൂചന.
സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്കെത്തും. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതിച്ചു.താരകൈമാറ്റം പൂർത്തിയാകാൻ ബിസിസിഐ അനുമതി നേടേണ്ടതുണ്ട്. രണ്ട് ഫ്രാഞ്ചൈസികളും താരകൈമാറ്റം ഔദ്യോഗികമായി ബിസിസിഐയെ അറിയിച്ചിട്ടില്ല.
രവീന്ദ്ര ജഡേജ-സാം കരൺ-സഞ്ജു സാംസൺ താരകൈമാറ്റം പൂർത്തിയായിട്ടില്ലെങ്കിലും കൃത്യമായ ദിശയിലാണ് നീങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ താരകൈമാറ്റം ഔദ്യോഗികമാകും.’
ഒരു ടീമിന്റെ ഔദ്യോഗിക അംഗം ക്രിക്ബസിനോട് പറഞ്ഞു.ഐപിഎൽ ടീമുകൾ ഒരു താരത്തെ മറ്റൊരു ടീമിന് കൈമാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം അറിയിച്ചുകൊണ്ട് താൽപ്പര്യപത്രം ബിസിസിഐക്ക് സമർപ്പിക്കണം.
ബിസിസിഐ അത് ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി കൈമാറും. ഈ നടപടിക്രമത്തിന് 48 മണിക്കൂർ സമയം എടുക്കും.കൂടാതെ, താരങ്ങളെ കൈമാറുമ്പോൾ നൽകേണ്ട വില വീണ്ടും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം ഫ്രാഞ്ചൈസികൾക്കുണ്ട്.
