ഇസ്‌ലാമാബാദിൽ ഏപ്രിൽ 11, 12 തീയതികളിൽ നടന്ന നിർണായകമായ അമേരിക്ക-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടു. 47 വർഷത്തിനിടെ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള ഈ നേരിട്ടുള്ള കൂടിക്കാഴ്ചയിലൂടെ സമാധാനം ലക്ഷ്യമിട്ടിരുന്നെങ്കിലും വ്യവസ്ഥകളിൽ ധാരണയാകാത്തത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാക്കി.

ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുത്തത്.ജെ.ഡി.

വാൻസുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്ക പ്രഖ്യാപിച്ചു. പിന്നാലെ, ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ മുന്നറിയിപ്പ് വാൻസ് പുറത്തുവിട്ടതോടെ മേഖലയിൽ സംഘർഷസാധ്യത വർധിച്ചു. യുഎസ് നാവികസേന ഉടൻ നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.നല്ല രീതിയിൽ മുന്നേറിയ ചർച്ചകൾ 21 മണിക്കൂർ പിന്നിട്ടപ്പോൾ വിജയത്തിലേക്ക് നീങ്ങുകയായിരുന്നു.

എന്നാൽ, ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫോണിൽ വിളിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഈ ഒറ്റ ഫോൺ കോൾ സമാധാന ചർച്ചകളുടെ ഗതി മാറ്റുകയും ‘ഇസ്‌ലാമാബാദ് മെമ്മോറാണ്ടം’ എന്ന പ്രതീക്ഷ തകർക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *