ഐ.പി.എല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിങ്സിനെ നേരിടും. സ്വന്തം തട്ടകമായ വാംഖഡെയിൽ രണ്ടാം വിജയം തേടിയാണ് മുംബൈ ഇറങ്ങുന്നത്. എന്നാൽ, നാല് മത്സരങ്ങളിൽ മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും സംഘവും മുംബൈക്ക് കടുത്ത വെല്ലുവിളിയുയർത്തും.
ഹോം ഗ്രൗണ്ടിൽ ആധിപത്യം ഉറപ്പിക്കാൻ മുംബൈയും വിജയത്തുടർച്ചയ്ക്കായി പഞ്ചാബും പോരാടുമ്പോൾ മത്സരം ആവേശകരമാകും.ആദ്യ മത്സരത്തിൽ കൊൽക്കത്തയെ വീഴ്ത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങളിലാണ് മുംബൈ.
അതിനാൽ തന്നെ പഞ്ചാബിനെതിരായ പോരാട്ടം ആരാധകർക്ക് നിർണ്ണായകമാണ്. നേർക്കുനേർ കണക്കുകളിൽ ഒപ്പത്തിനൊപ്പമാണെങ്കിലും, നിലവിലെ ഫോം വെച്ച് നോക്കിയാൽ വാംഖഡെയിൽ പഞ്ചാബിനാണ് കൂടുതൽ വിജയസാധ്യത കൽപ്പിക്കപ്പെടുന്നത്.
