മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി വീണ്ടും ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി. ഹിൻഡൻബർഗ് റിപ്പോർട്ടും അമേരിക്കയിലെ കൈക്കൂലി ആരോപണങ്ങളും സൃഷ്ടിച്ച തിരിച്ചടികൾക്ക് ശേഷം അദാനി ഗ്രൂപ്പ് ഓഹരികൾ കരുത്ത് വീണ്ടെടുത്തതോടെയാണ് ഈ നേട്ടം.

ഇതിനുമുൻപും അദാനി ഈ പദവിയിലെത്തിയിട്ടുണ്ട്.ആരോപണങ്ങളെ അതിജീവിച്ച് അതിവേഗം കരുത്താർജ്ജിച്ച അദാനി, ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന സ്ഥാനം തിരിച്ചുപിടിച്ചു. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 19-ാം സ്ഥാനത്താണ് അദാനി. മുകേഷ് അംബാനി പട്ടികയിൽ 20-ാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *