അമേരിക്ക-ചൈന തർക്കങ്ങൾക്കിടയിൽ, ഇറാനിലെത്തിയ നാല് ചൈനീസ് കാർഗോ വിമാനങ്ങൾ റഡാറുകളിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായത് പശ്ചിമേഷ്യയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇത് വെറുമൊരു സാങ്കേതിക തകരാറാണോ അതോ രഹസ്യമായ സൈനിക-രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണോ എന്ന കാര്യത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ദുരൂഹത തുടരുന്നു.ഇറാനിലെത്തിയ നാല് ചൈനീസ് കാർഗോ വിമാനങ്ങൾ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്ത് അപ്രത്യക്ഷമായത് ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.

48 മണിക്കൂറിനുള്ളിൽ നടന്ന ഈ നിഗൂഢ നീക്കം പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധ സമവാക്യങ്ങൾ രൂപപ്പെടുന്നതിന്റെ സൂചനയാണോ എന്ന് ഏവിയേഷൻ വിദഗ്ധരും നിരീക്ഷകരും സംശയിക്കുന്നു.വിമാനത്തിന്റെ വിവരങ്ങൾ കൈമാറുന്ന ട്രാൻസ്‌പോണ്ടർ മനഃപൂർവം ഓഫ് ചെയ്ത് പറക്കുന്നതിനെ ‘ഡാർക്ക് ഫ്ലൈറ്റ്’ എന്ന് വിളിക്കുന്നു.

സാധാരണയായി രഹസ്യ സൈനിക നീക്കങ്ങൾക്കോ ലക്ഷ്യസ്ഥാനം മറച്ചുവെക്കേണ്ട ഇടപാടുകൾക്കോ വേണ്ടിയാണ് ഇത്തരത്തിൽ റഡാറുകളിൽ നിന്ന് മറഞ്ഞുനിൽക്കുന്ന രീതി ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *