വനിതാ സംവരണ ബിൽ ലോക്സഭയിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിൽ പാസാക്കാൻ ആവശ്യമായ ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും അത് അവതരിപ്പിച്ചത് എന്തിനാണെന്ന വിമർശനങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ ഈ നിർണ്ണായക നീക്കം.

വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന അടുത്ത നിലപാട് എന്താകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.സീറ്റുകൾ 816 ആയി വർധിപ്പിച്ച് 33% വനിതാ സംവരണം നടപ്പാക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിപക്ഷം എതിർത്തു.

മണ്ഡല പുനഃക്രമീകരണം കാത്തുനിൽക്കാതെ, നിലവിലുള്ള സീറ്റുകളിൽ ഉടൻ സംവരണം നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം. 2023-ൽ പാസാക്കിയ നിയമം ഭേദഗതികളോടെ ഏപ്രിൽ 16-ന് പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ തർക്കം മുറുകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *