ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ സേന ഇറാനിയൻ കപ്പൽ പിടിച്ചെടുത്തതോടെ ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലായി. തിരിച്ചടിയായി ഇറാൻ ഡ്രോൺ ആക്രമണം കൂടി നടത്തിയതോടെ സംഘർഷം മൂർച്ഛിച്ചു.
ആഗോള ചരക്കുനീക്കത്തെ ബാധിക്കുന്ന ഈ പോര് മറ്റൊരു ഗൾഫ് യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്കയിലാണ് ലോകം.ഹോർമുസ് കടലിടുക്കിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ ലംഘിച്ച് അമേരിക്ക-ഇറാൻ പോര് മുറുകുന്നു.
ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സേന വെടിവച്ചു പിടിച്ചെടുത്തതോടെ ഒമാൻ കടലിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. ആഗോള ഊർജ വിതരണത്തെ ബാധിക്കുന്ന ഈ നീക്കം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
