ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ ഉഭയകക്ഷി വ്യാപാര കരാറിന്റെ (BTA) ഒന്നാം ഘട്ട ചർച്ചകൾ ഏപ്രിൽ 20-ന് വാഷിംഗ്ടണിൽ ആരംഭിച്ചു. ചീഫ് നെഗോഷ്യേറ്റർ ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള 12 അംഗ ഇന്ത്യൻ പ്രതിനിധി സംഘമാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ചർച്ചകളിൽ പങ്കെടുക്കുന്നത്.
അമേരിക്കയുടെ പുതിയ ടാരിഫ് നയങ്ങളുടെ പശ്ചാത്തലത്തിൽ, മുൻപ് ധാരണയായ കരാറിലെ വ്യവസ്ഥകൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച്പുനഃക്രമീകരിക്കുകയാണ് ഈ ചർച്ചകളുടെ പ്രധാന ലക്ഷ്യം.
