ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരിക്കുകയാണ്. ഏതെല്ലാം കപ്പലുകൾക്ക് ഈ പാതയിലൂടെ കടന്നുപോകാമെന്ന് ഇറാൻ തന്നെ തീരുമാനിക്കുമെന്ന് പാർലമെന്റിലെ ദേശീയ സുരക്ഷാ-വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.

മേഖലയിലെ സുരക്ഷയും ഇറാന്റെ താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ കടുത്ത നിലപാടെന്നാണ് സൂചന.

ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമൂസിന് മേൽ പൂർണ്ണാധികാരം അവകാശപ്പെട്ടുകൊണ്ടുള്ള ഇറാന്റെ ഈ പ്രസ്താവന ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

ഇസ്രായേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തങ്ങളെ വെല്ലുവിളിക്കുന്ന ശക്തികൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന സന്ദേശം കൂടിയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *