അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഉപരോധങ്ങൾ മൂലം ഇറാൻ സാമ്പത്തികമായി തകർച്ചയിലാണെന്നും അതിനാൽ അവർ കരാറിന് കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
എന്നാൽ, നാവിക ഉപരോധം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഈ സംഘർഷാവസ്ഥയെത്തുടർന്ന്അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ബാരലിന് 120 ഡോളർ കടക്കുകയും ചെയ്തിട്ടുണ്ട്.
