ഇന്ധന പ്രതിസന്ധിയും വ്യോമാതിർത്തി നിയന്ത്രണങ്ങളും മൂലം ജൂൺ, ജൂലൈ മാസങ്ങളിൽ സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതുകൊണ്ട് മാത്രം പ്രതിസന്ധി മാറില്ലെന്നും സർവീസുകൾ കുറയ്ക്കുകയല്ലാതെ മറ്റ് പോംവഴികളില്ലെന്നും സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി.
മെയ് മാസത്തിൽ തന്നെ ചില സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.പശ്ചിമേഷ്യൻ സംഘർഷം മൂലം ആകാശപാതകളിൽ നിയന്ത്രണം വന്നതോടെ, എയർ ഇന്ത്യയ്ക്ക് ദീർഘദൂര പാതകൾ ഉപയോഗിക്കേണ്ടി വന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിച്ചു.
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ഉടൻ ശാന്തമാകുമെന്നും ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ വേഗത്തിൽ തുറക്കുമെന്നും കാംബെൽ വിൽസൺ പ്രത്യാശ പ്രകടിപ്പിച്ചു
