ആണവ ചർച്ചകൾക്ക് മുന്നോടിയായി ഹുർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്ന ഇറാന്റെ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. പാകിസ്താൻ മധ്യസ്ഥതയിൽ സമർപ്പിച്ച കരാറിലെ നിബന്ധനകളാണ് ട്രംപ് നിരസിച്ചത്.
ഉപരോധം മാറ്റിയ ശേഷം മാത്രം ചർച്ചയാകാമെന്ന ഇറാന്റെ നിലപാടും സുരക്ഷാ ഉറപ്പുകളും അംഗീകരിക്കാൻ അമേരിക്ക തയ്യാറാകാത്തതോടെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിലായി.
ഇറാന്റെ നിർദേശങ്ങൾ ഒട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അവ അംഗീകരിക്കാനാവില്ലെന്ന് വൈറ്റ് ഹൗസിൽ അറിയിച്ചു. ആണവ പദ്ധതികൾ പൂർണ്ണമായും നിർത്തലാക്കാതെ ഇറാന് യാതൊരു വിട്ടുവീഴ്ചയും നൽകില്ലെന്ന കർശന നിലപാടിലാണ് അമേരിക്ക. ഇതോടെ ചർച്ചകൾ തുടങ്ങുന്നതിന് മുമ്പേ പശ്ചിമേഷ്യയിൽ വീണ്ടും അനിശ്ചിതത്വം ഉടലെടുത്തു.
