ഇറാൻ സമർപ്പിച്ച പുതുക്കിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. പാകിസ്താൻ വഴി കൈമാറിയ ഈ നിർദ്ദേശങ്ങളിൽ താൻ തൃപ്തനല്ലെന്നും, കരാർ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തള്ളിയതിനെത്തുടർന്നാണ് ഇറാൻ പുതിയവ സമർപ്പിച്ചത്.ഇറാന്റെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും മേലുള്ള ഉപരോധം കർശനമായി തുടരാനാണ് ട്രംപിന്റെ തീരുമാനം.
വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, സാമ്പത്തികമായി ഇറാനെ തളർത്തുന്നതിനൊപ്പം കൂടുതൽ സൈനിക നടപടികളിലൂടെ സമ്മർദ്ദം ശക്തമാക്കാനും യുഎസ് ആലോചിക്കുന്നുണ്ട്.
ഹോർമൂസ് കടലിടുക്കിലെ ഉപരോധം നീക്കണമെന്ന് ഇറാൻ ആവശ്യപ്പെടുമ്പോഴും ആണവ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയി വ്യക്തമാക്കി. ഗൾഫിലെ യുഎസ് സാന്നിധ്യം അവസാനിപ്പിക്കുമെന്നും ഏത് ആക്രമണത്തെയും നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
