വിജയ് തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പ്രചാരണത്തിലും എക്സിറ്റ് പോൾ ഫലങ്ങളിലും മനംനൊന്ത് കൃഷ്ണഗിരി സ്വദേശിയായ മഹേന്ദ്രൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തിയ ഇയാളെ കൃഷ്ണഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ കടുത്ത ആരാധകനായ മഹേന്ദ്രൻ, ഡിഎംകെയുടെ മുന്നേറ്റം പ്രവചിക്കുന്ന ഫലങ്ങളിൽ ഏറെ ദുഃഖിതനായിരുന്നു.