നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ എൽഡിഎഫിന് വൻ തിരിച്ചടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 14 മന്ത്രിമാർ നിലവിൽ പിന്നിലാണ്.

97 സീറ്റുകളിൽ ലീഡ് നേടി യുഡിഎഫ് ബഹുദൂരം മുന്നിലെത്തിയപ്പോൾ, എൽഡിഎഫ് 38 സീറ്റിലും ബിജെപി 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. പ്രധാനമായും പി. രാജീവ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ തുടങ്ങിയ പ്രമുഖ മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ പിന്നിലായിരിക്കുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ വ്യക്തമായ മുൻതൂക്കം നിലനിർത്തി യുഡിഎഫ് കുതിക്കുന്നു. കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിൽ നിലവിൽ യുഡിഎഫ് മുന്നിലാണ്. പ്രമുഖ മണ്ഡലങ്ങളായ പേരാമ്പ്രയിൽ ഫാത്തിമ തഹിലിയയും, മണലൂരിൽ ടി.എൻ. പ്രതാപനും ലീഡ് ചെയ്യുന്നു. കൂടാതെ ചവറയിൽ ഷിബു ബേബി ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും മുന്നേറ്റം തുടരുന്നത് എൽഡിഎഫിന് കനത്ത വെല്ലുവിളിയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *