പശ്ചിമേഷ്യയിൽ യു.എസ് – ഇറാൻ പോര് മുറുകുന്നത് ആഗോള നിക്ഷേപകരെ കടുത്ത ആശങ്കയിലാഴ്ത്തി. ഹുർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ മിസൈൽ പ്രയോഗിച്ചതും, ഇറാന്റെ ബോട്ടുകൾ തകർത്തെന്ന അമേരിക്കയുടെ അവകാശവാദവും യുദ്ധഭീതി വർധിപ്പിച്ചു.

കപ്പൽ ഗതാഗതത്തിനായി ട്രംപ് കൊണ്ടുവന്ന ‘പ്രോജക്ട് ഫ്രീഡം’ തിരിച്ചടിയായതോടെ തിരഞ്ഞെടുപ്പ് നേട്ടങ്ങൾ മങ്ങുകയും വിപണിയിൽ അനിശ്ചിതത്വം തുടരുകയുംപശ്ചിമേഷ്യയിലെ യു.എസ്-ഇറാൻ സംഘർഷം ആഗോള വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കി.

ഹുർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുന്നത് യു.എസിൽ ഇന്ധനവില ഗ്യാലന് 5 ഡോളറിലേക്ക് ഉയരാൻ കാരണമായേക്കാം. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ‘പ്രോജക്ട് ഫ്രീഡം’ ലക്ഷ്യം കാണാത്തതും ഓഗസ്റ്റ് വരെ അനിശ്ചിതത്വം തുടരുമെന്ന റിപ്പോർട്ടുകളുംനിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നു. രാഷ്ട്രീയമായി ട്രംപിന് ഇത് തിരിച്ചടിയാകുമ്പോൾ വിപണി കനത്ത നഷ്ടത്തിലേക്കാണ് നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *