നിർണായക മത്സരത്തിൽ ഡൽഹിയെ എട്ടു വിക്കറ്റിന് തകർത്ത് ചെന്നൈ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചറിയാണ് (87*) ചെന്നൈക്ക് അനായാസ ജയം സമ്മാനിച്ചത്.
സീസണിൽ 400 റൺസ് പിന്നിട്ട സഞ്ജു, മൂന്നാം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തോടെ റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതെത്തി. ഇതിനിടെ, തൃണമൂൽ കോൺഗ്രസുമായി ബന്ധം പിരിഞ്ഞെന്നും പണംആദ്യ വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും സഞ്ജു സാംസണും കാർത്തിക് ശർമയും ചേർന്ന് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചു.
കുൽദീപ് യാദവിനെയും നടരാജനെയും സിക്സറുകൾക്ക് പറത്തി സഞ്ജു അർധസെഞ്ചറി തികച്ചു. കരുതലോടെയും എന്നാൽ ആക്രമണോത്സുകമായും ബാറ്റ് വീശിയ സഞ്ജുവിന്റെ പ്രകടനമാണ് ചെറിയ വിജയലക്ഷ്യം ചെന്നൈയ്ക്ക് അനായാസമാക്കിയത്. നായകൻ ഋതുരാജും ഉർവിൽ പട്ടേലും നേരത്തെപുറത്തായെങ്കിലും സഞ്ജുവിന്റെ ‘സെൻസിബിൾ’ ഇന്നിങ്സ് ചെന്നൈയ്ക്ക് കരുത്തായി.
മൂന്നാം വിക്കറ്റിൽ സഞ്ജുവും കാർത്തിക്കും ചേർത്ത 114 റൺസ് ചെന്നൈയുടെ വിജയം ഉറപ്പിച്ചു. 7 ഫോറും 6 സിക്സുമായി സഞ്ജു തകർത്താടിയപ്പോൾ, 4 ഫോറും 2 സിക്സുമായി കാർത്തിക് മികച്ച പിന്തുണ നൽകി. ഇരുവരുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈയെ അനായാസ വിജയത്തിലെത്തിച്ചത്.
