കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം ഹൈക്കമാൻഡിന് മുന്നിൽ കനത്ത പോരാട്ടമായി മാറുന്നു. കെ.സി. വേണുഗോപാലിനെതിരെ രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും മുന്നിൽ വി.ഡി. സതീശൻ ആഞ്ഞടിച്ചു. എ.ഐ.സി.സി സംഘടനാ ചുമതല ദുരുപയോഗം ചെയ്ത് എം.എൽ.എമാരെ കെ.സി സ്വാധീനിച്ചെന്ന ഗുരുതര ആരോപണമാണ് സതീശൻ ഉന്നയിച്ചത്.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കി ഡൽഹിയിൽ തുടരുന്നു. എം.എൽ.എമാരുടെ പിന്തുണ കെ.സിക്കാണെന്ന ഹൈക്കമാൻഡ് സൂചനയിൽ പ്രകോപിതനായ വി.ഡി. സതീശൻ, തന്റെ മണ്ഡലമായ പറവൂർ ഒഴിഞ്ഞുതരാമെന്നും വനവാസത്തിന്മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം ഹൈക്കമാൻഡിനെ പ്രതിസന്ധിയിലാക്കി ഡൽഹിയിൽ തുടരുന്നു.

എം.എൽ.എമാരുടെ പിന്തുണ കെ.സിക്കാണെന്ന ഹൈക്കമാൻഡ് സൂചനയിൽ പ്രകോപിതനായ വി.ഡി. സതീശൻ, തന്റെ മണ്ഡലമായ പറവൂർ ഒഴിഞ്ഞുതരാമെന്നും വനവാസത്തിന് തയ്യാറാണെന്നും തുറന്നടിച്ചു. സംഘടനാ ചുമതല ഉപയോഗിച്ച് കെ.സി എം.എൽ.എമാരെ സ്വാധീനിച്ചെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്.

ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ നേതാക്കളുമായും വെവ്വേറെ സംസാരിച്ചെങ്കിലും ഒത്തുതീർപ്പ് ഫോർമുലകൾ ഒന്നും തന്നെ ഫലം കാണുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞതൊന്നും സ്വീകാര്യമല്ലെന്ന നിലപാടിലാണ് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും. എന്നാൽ, പാർലമെന്ററി പാർട്ടിയിലെ ഭൂരിഭാഗം എം.എൽ.എമാരുടെയും പിന്തുണ തനിക്കുണ്ടെന്ന് വി.ഡി. സതീശൻ അവകാശപ്പെടുന്നു.

തർക്കം നീളുന്നത് പ്രവർത്തകർക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. ദേശീയ നേതൃത്വം ഇടപെട്ട് അന്തിമ തീരുമാനമെടുക്കാൻ വൈകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

വരും മണിക്കൂറുകളിൽ സോണിയ ഗാന്ധിയോ രാഹുൽ ഗാന്ധിയോ നേരിട്ട് ഇടപെട്ട് ഒരു സമവായത്തിലെത്തുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *