മുഖ്യമന്ത്രി പദമില്ലെങ്കിൽ മറ്റൊന്നുമില്ല; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പുതിയ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറച്ചുനിൽക്കുന്നതായാണ് സൂചന.

തന്റെ നേതൃത്വത്തിൽ മുന്നണി നേടിയ ചരിത്ര വിജയത്തിന് ശേഷം അർഹമായ പരിഗണന ലഭിക്കണമെന്നും, മുഖ്യമന്ത്രി പദത്തിൽ കുറഞ്ഞ യാതൊരു ഒത്തുതീർപ്പിനും താനില്ലെന്നും അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രിയായില്ലെങ്കിൽ എം.എൽ.എ സ്ഥാനമൊഴിയാനും താൻ തയ്യാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

കെ.സി. വേണുഗോപാലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായി ഉയർന്നുവരുന്ന സാഹചര്യത്തിലാണ് സതീശൻ നിലപാട് കടുപ്പിച്ചത്. കഴിഞ്ഞ അഞ്ചുവർഷം പ്രതിപക്ഷ നേതാവെന്ന നിലയിൽ നടത്തിയ പടയൊരുക്കമാണ് മുന്നണിയെ അധികാരത്തിലെത്തിച്ചതെന്നും, അതിനാൽ പടനയിച്ചവൻ തന്നെ നാട് നയിക്കണമെന്നുമാണ് സതീശൻ.

Leave a Reply

Your email address will not be published. Required fields are marked *