.ഹോർമുസ് കടലിടുക്കിലുണ്ടായ അനിഷ്ട സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അധികൃതർ, മരിച്ചയാളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും കപ്പൽ ഉടമയുമായി ബന്ധപ്പെട്ട് ഉറപ്പാക്കുമെന്നും അറിയിച്ചു.

മരണപ്പെട്ട ജീവനക്കാരന്റെ സ്വദേശം, മരണകാരണം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി വിവിധ ഏജൻസികളുമായി ചേർന്ന് കോൺസുലേറ്റ് പ്രവർത്തിച്ചുവരികയാണ്. മേഖലയിലെ സംഘർഷമാണോ അതോ മറ്റ് അപകടങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *