ഭാരതീയ സൈനിക നേതൃത്വത്തിൽ നിർണ്ണായക അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ലഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണിയെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായും (CDS) വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥനെ പുതിയ നാവികസേനാ മേധാവിയായും നിയമിച്ചു.
39 വർഷത്തെ സൈനിക സേവന പാരമ്പര്യമുള്ള രാജ സുബ്രഹ്മണി, വിരമിക്കുന്ന ജനറൽ അനിൽ ചൗഹാന് പകരമാണ് സൈന്യത്തിന്റെ ഏകോപന ചുമതലയേൽക്കുന്നത്.
രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കരുത്തുറ്റതാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല നിയമനങ്ങൾ.അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ ചുമതലയേൽക്കുന്നത്.
ഐ.എൻ.എസ് വിക്രമാദിത്യ ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകളെ നയിച്ച പരിചയമുള്ള അദ്ദേഹം നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡറാണ്. അതിർത്തിയിലെ വെല്ലുവിളികൾക്കിടെ, സേനാവിഭാഗങ്ങളുടെ ആധുനികവൽക്കരണവും തീയറ്റർ കമാൻഡുകളുടെ രൂപീകരണവുമാകും
